Follow KVARTHA on Google news Follow Us!
ad

എന്റെ സഹോദരനെ അവര്‍ കൊന്നതാണ്; അമൃതയിലെ ഡോക്ടര്‍മാര്‍ക്കെതിരേ ആരോപണവുമായി പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആശുപത്രി അധികൃതരുടെ അനാസ്ഥ, ജീവന്‍ രക്ഷിക്കേണ്ടവര്‍ തന്നെ ഘാതകര്‍ ആവുന്നുവോ? അമൃത News, Kochi, Kerala, Facebook, Hospital, Treatment,
കൊച്ചി: (www.kvartha.com 01/07/2018) ആശുപത്രി അധികൃതരുടെ അനാസ്ഥ, ജീവന്‍ രക്ഷിക്കേണ്ടവര്‍ തന്നെ ഘാതകര്‍ ആവുന്നുവോ? അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂരജ് കൃഷ്ണ എന്ന യുവാവിന്റെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ അമിതമായി വിശ്വസിച്ചതിനാലോ? ആശുപത്രികള്‍ വെറും ആളെ കൊല്ലികളോ.' തന്റെ സഹോദരന്‍ മരിച്ചത് ഡോക്ടറുടെ അനാസ്ഥ കൊണ്ടുമാത്രം, ഇനിയാരും ഇങ്ങനെ വേദനിക്കാനിടയാകരുത്', അമൃത ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം മരണപ്പെട്ട യുവാവിന്റെ സഹോദരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ചില പരാമര്‍ശങ്ങളാണ് ഇത്.

എഴുതാണോ വേണ്ടയോ എന്നു ഒരുപാട് ആലോചിച്ചു.. ഇനി ഒരു കുടുംബവും കരയരുതെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതുകൊണ്ട് എഴുതുന്നു... എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. തന്റെ സഹോദരന്റെ മരണത്തിന് കാരണം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചികിത്സാപ്പിഴവാണെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. ഹൃദയാഘാതം മൂലം മരണപ്പെട്ട സൂരജിന്റെ അനുജത്തിയായ ശ്രീലക്ഷ്മി എസ് നായര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

News, Kochi, Kerala, Facebook, Hospital, Treatment,Suraj death: Allegation against Amritha hospital


ട്യൂമറിന് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൂരജ് മൂന്ന് കീമോ തെറാപ്പിക്കു ശേഷം നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും അത് സ്വാഭാവികമാണെന്നും പറഞ്ഞ് അവര്‍ അവഗണിക്കുകയായിരുന്നുവെന്ന് ശ്രീലക്ഷ്മി പറയുന്നു. ആശുപത്രി ബില്‍ പൂര്‍ണമായും നല്‍കിയിട്ടും മ്യതദേഹം വിട്ടുകൊടുക്കുന്നതിന് പിന്നെയും പണം ആവശ്യപ്പെട്ടന്നും അമ്യത അശുപത്രി മനുഷ്യ ജീവന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നതെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ശ്രീ ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇവിടെ കാണാം




Keywords: News, Kochi, Kerala, Facebook, Hospital, Treatment,Suraj death: Allegation against Amritha hospital