Follow KVARTHA on Google news Follow Us!
ad

കമാന്‍ഡര്‍ അഭിലാഷ് ടോമി രണ്ടാം ലോകപര്യടനത്തിന് ഫ്രാന്‍സിലെത്തി

പായ്‌വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം കൈവരിച്ച ഇന്ത്യന്‍ നാവിക സേന കമാന്‍ഡര്‍ News, Kochi, Kerala,
കൊച്ചി:(www.kvartha.com 01/07/2018) പായ്‌വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം കൈവരിച്ച ഇന്ത്യന്‍ നാവിക സേന കമാന്‍ഡര്‍ മലയാളിയായ അഭിലാഷ് ടോമി തന്റെ രണ്ടാം ലോകപര്യടനത്തിന് തയ്യാറായി. ജൂലൈ ഒന്നിന് ആരംഭിക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കാനായി അദ്ദേഹം ഫ്രാന്‍സിലെ ലെ സാബിള്‍സ് ഡി ഒലോണിലെത്തി. 30,000 മൈല്‍ ദൂരം താണ്ടേണ്ട ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ 18 പേരാണ് പങ്കെടുക്കുന്നത്.

മത്സരത്തിലെ പ്രത്യേക ക്ഷണിതാവാണ് കമാന്‍ഡര്‍ ടോമി. രണ്ടു വര്‍ഷത്തെ തയ്യാറെടുപ്പിനൊടുവിലാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സ്റ്റാര്‍ട്ടിങ്ങ് പോയിന്റിലേക്ക് അദ്ദേഹം യാത്ര തിരിച്ചത്. ആദ്യമായി പായ്‌വഞ്ചിയില്‍ കടല്‍ മാര്‍ഗം ലോകം ചുറ്റിയ സര്‍ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണിന്റെ ഐതിഹാസിക യാത്രയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്. ആധുനിക നാവിഗേഷന്‍ സാങ്കേതികതയൊന്നും ഇല്ലാതെ സര്‍ ജോണ്‍സ്റ്റണ്‍ ഉപയോഗിച്ചതിന് സമാനമായ ഉപകരണങ്ങളും ബോട്ടും കൊണ്ട് ഭൂപടവും വടക്കു നോക്കി യന്ത്രവും നക്ഷത്രങ്ങളും നോക്കി യാത്ര ചെയ്യുകയെന്നതാണ് റേസിന്റെ പ്രധാന വെല്ലുവിളി.

News, Kochi, Kerala, Naval officer Commander Abhilash Tomy to begin his second circumnavigation of globe


വൈദ്യസഹായം ആവശ്യമുണ്ടെങ്കില്‍ അത് തേടാന്‍ മാത്രമായി നല്‍കുന്ന സാറ്റലൈറ്റ് ഫോണാണ് പുറം ലോകവുമായുള്ള ഏക വിനിമയ ഉപാധി. ഐഎന്‍എസ് മാധേയി എന്ന കപ്പലില്‍ 2012-13 കാലത്ത് 151 ദിവസം കൊണ്ടാണ് അഭിലാഷ് ടോമി പായ്‌വഞ്ചിയില്‍ തന്റെ ആദ്യ ലോകപര്യടനം പൂര്‍ത്തിയാക്കിയത്.

311 ദിവസം കൊണ്ട് പര്യടനം ഗോള്‍ഡന്‍ ഗ്ലോബ് റേസ് പൂര്‍ത്തിയാക്കാനാണ് കമാന്‍ഡര്‍ ടോമി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ നാവിക സേന, അക്വാറിയസ് ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്, ഗോവ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് എന്നിവരാണ് അഭിലാഷിന്റെ യാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Naval officer Commander Abhilash Tomy to begin his second circumnavigation of globe