Follow KVARTHA on Google news Follow Us!
ad

ആറ് വര്‍ഷമായി കാണാത്ത മക്കളുടെ സംരക്ഷണം നിഷേധിക്കപ്പെട്ടാല്‍ മുന്‍ ഭാര്യയെ കൊല്ലുമെന്ന് ഭീഷണി; എമിറേറ്റിക്ക് ജയില്‍ ശിക്ഷ

ദുബൈ: (www.kvartha.com 01.07.2018) മുന്‍ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എമിറേറ്റിക്ക് ഒരു മാസം തടവ്. ശിക്ഷ ഒഴിവാക്കാന്‍ എമിറേറ്റി അപ്പീല്‍ കോടതിയെ സമീപിച്ചുGulf, UAE, Crime
ദുബൈ:  (www.kvartha.com 01.07.2018) മുന്‍ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എമിറേറ്റിക്ക്  ഒരു മാസം തടവ്. ശിക്ഷ ഒഴിവാക്കാന്‍ എമിറേറ്റി അപ്പീല്‍ കോടതിയെ സമീപിച്ചു. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോചനം നേടിയ മുന്‍ ഭാര്യയെയാണിയാള്‍ ഭീഷണിപ്പെടുത്തിയത്.

35കാരനായ പ്രതി ജനുവരി 16ന് ഔദ് അല്‍ മുതൈനയിലുള്ള മുന്‍ ഭാര്യയുടെ വീട്ടിലെത്തി. മൂന്ന് മക്കളാണ് മുന്‍ ഭാര്യയില്‍ ഇയാള്‍ക്കുള്ളത്. 6, 10, 12 വയസുള്ളവരാണ് കുട്ടികള്‍. വീട്ടിലെത്തിയ പിതാവിനെ മൂത്ത മകനാണ് ആദ്യം കാണുന്നത്. താന്‍ പിതാവാണെന്ന് അയാള്‍ മകനോട് പറഞ്ഞുവെങ്കിലും പിതാവിനെ തിരിച്ചറിയാന്‍ മകനായില്ല. വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം ഇയാള്‍ ഒരിക്കല്‍ പോലും മക്കളെ കാണാന്‍ ശ്രമിച്ചിരുന്നില്ല.

Gulf, UAE, Crime

മകന്‍ അറിയിച്ചതനുസരിച്ച് പിതാവിനെ കാണാന്‍ എത്തിയ ഭാര്യയോട് ഇയാള്‍ മക്കളെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ആറ് വര്‍ഷമായി മക്കളെ കാണാന്‍ ശ്രമിക്കാതിരുന്നയാള്‍ക്ക് മക്കളെ കാണാന്‍ അവകാശമില്ലെന്ന് യുവതി തുറന്നടിച്ചു. കാര്യങ്ങള്‍ കോടതി മുഖാന്തിരം മാത്രമേ നടക്കൂവെന്നും അവര്‍ പറഞ്ഞു. ഇതോടെ പ്രതി വധഭീഷണി മുഴക്കുകയായിരുന്നു. മക്കളെ വിട്ടു തന്നില്ലെങ്കില്‍ ഭാര്യയെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കോടതി പ്രതിക്ക് ഒരു മാസം തടവും വിധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A man, who was sentenced to one-month jail term for sending death threats, has appealed and is awaiting a verdict from a higher court.

Keywords: Gulf, UAE, Crime