Follow KVARTHA on Google news Follow Us!
ad

കരയുന്ന ജീവനക്കാരന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തയാള്‍ അറസ്റ്റില്‍; കുറ്റകൃത്യത്തിന് 5 ലക്ഷം ദിര്‍ഹം വരെ പിഴ

ദുബൈ: (www.kvartha.com 01.07.2018) കരയുന്ന ജീവനക്കാരന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തയാളെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഈ Gulf, UAE, Dubai
ദുബൈ: (www.kvartha.com 01.07.2018) കരയുന്ന ജീവനക്കാരന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തയാളെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഈ വീഡിയോ ക്ലിപ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ആര്‍ ടി എ നിഷേധകുറിപ്പുമായി രംഗത്ത് വന്നിരുന്നു.

മറ്റുള്ളവര്‍ അറിയാതെ അവരുടെ ചിത്രമെടുക്കുന്നതോ വീഡിയോ പകര്‍ത്തുന്നതോ അവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതോ യു എ ഇയില്‍ കുറ്റകരമാണ്. 150,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെയാണ് ഈ കുറ്റകൃത്യത്തിന് ലഭിക്കുന്ന പിഴ. കൂടാതെ ഒരു വര്‍ഷം വരെ തടവും ലഭിക്കാന്‍ സാധ്യതയുണ്ട്.

Man arrested in Dubai for filming crying worker?

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ കസ്റ്റമര്‍ കെയര്‍ സെന്ററിലിരുന്ന് കരയുന്ന ജീവനക്കാരന്റെ വീഡിയോ ആണ് പ്രതി പകര്‍ത്തിയത്. ഇത് പ്രതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും വീഡിയോ വൈറലാവുകയും ചെയ്തു.


ഇതോടെ കരയുന്ന ജീവനക്കാരന്‍ കാര്‍സ് ടാക്‌സിയുടെ ജീവനക്കാരനല്ലെന്ന് വ്യക്തമാക്കി ആര്‍ ടി എ രംഗത്തെത്തി. ഇയാളില്‍ പിഴ ചുമത്തിയിട്ടില്ലെന്നും ആര്‍ ടി എ വ്യക്തമാക്കി. ബന്ധുവായ ഡ്രൈവറുടെ 20,000 ദിര്‍ഹം പിഴയെ കുറിച്ച് അന്വേഷിക്കാന്‍ ഓഫീസില്‍ എത്തിയതായിരുന്നു ജീവനക്കാരന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Dubai Police arrested a man for filming incident about which earlier the RTA had issued a series of tweets denying rumors regarding the viral video clip on Friday. The man who filmed the crying man and posted the clip on social media has been detained and referred to the public prosecution.

Keywords: Gulf, UAE, Dubai