Follow KVARTHA on Google news Follow Us!
ad

വിവരാവകാശ കമ്മീഷന്‍ നിയമനം ഹൈക്കോടതിയുടെ വിധിക്കു വിധേയമായിരിക്കും

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരെ നിയമിച്ചത് ഹര്‍ജിയിലെ തീര്‍പ്പിനു വിധേയം ആയിരിക്കും എന്നു ഹൈകോടതി. കമ്മീഷന്‍ അംഗങ്ങളായി നാലു പേരുടെ നിയമനം ശരിയല്ലെന്നും Kerala, Idukki, News, High Court, Information commission, Information commission will appointed on the basis of high court order
ഇടുക്കി: (www.kvartha.com 01.07.2018) സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരെ നിയമിച്ചത് ഹര്‍ജിയിലെ തീര്‍പ്പിനു വിധേയം ആയിരിക്കും എന്നു ഹൈകോടതി. കമ്മീഷന്‍ അംഗങ്ങളായി നാലു പേരുടെ നിയമനം ശരിയല്ലെന്നും, തന്റെ അപേക്ഷ വകുപ്പ് മേധാവി മുഖേന അയച്ചിരുന്നെങ്കിലും, അതിന്റെ പേരില്‍ അപേക്ഷ നിരസിച്ചത് തെറ്റാണെന്നും ആവശ്യപ്പെട്ടു ഇടുക്കി സ്വദേശി ഡോ. ഗിന്നസ് മാട സാമി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഇടക്കാല ഉത്തരവ്.

 Invoke ESMA against agitating nurses: Kerala HC, Kochi, News, hospital, Salary, Supreme Court of India, Strike, Threatened, Kerala.


ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പുതിയ അംഗങ്ങള്‍ ചുമതല ഏറ്റതിനാല്‍ സ്‌റ്റേ ആവശ്യമില്ല എന്നും 2018 മേയ് പത്തിലെ നിയമന ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സര്‍ക്കാര്‍ ഹാജരാക്കണം എന്നും എതിര്‍ കക്ഷികള്‍ക്ക് മൂന്നു ദിവസത്തിനകം നോട്ടീസ് നല്‍കാനും കോടതി ഉത്തരവിട്ടു. തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്ന ഹര്‍ജിക്കാരന്‍ കമ്മീഷന്‍ നിയമനത്തിനുള്ള അപേക്ഷ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മുഖേന രജിസ്റ്റര്‍ തപാലില്‍ അയക്കുകയും അവസാന തിയതിക്ക് മുമ്പു തന്നെ പൊതു ഭരണ വകുപ്പ് അപേക്ഷ കൈപ്പറ്റിയതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ തന്റെ അപേക്ഷ അവസാന തിയതിക്ക് മുമ്പ് ലഭിച്ചില്ല എന്നു കാണിച്ചു അപേക്ഷ പരിഗണിക്കാതെ ആണ് നാലു പേരുടെ നിയമനം നടത്തിയത് എന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
Keywords: Kerala, Idukki, News, High Court, Information commission, Information commission will appointed on the basis of high court order