Follow KVARTHA on Google news Follow Us!
ad

ജിഎസ്ടി വന്നിട്ട് ഒരു വര്‍ഷം, നിര്‍മാണമേഖലയില്‍ ഇപ്പോഴും അനിശ്ചിതത്വമെന്ന് കോണ്‍ട്രാക്ടര്‍മാര്‍

ജിഎസ്ടി നടപ്പിലാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണ വകുപ്പുകള്‍ തത്വങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ലെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭരവാഹികള്‍ Kerala, Kottayam, News, GST, GST effected in construction sector, Contractors,
കോട്ടയം: (www.kvartha.com 01.07.2018) ജിഎസ്ടി നടപ്പിലാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണ വകുപ്പുകള്‍ തത്വങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ലെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സേവന സ്വീകര്‍ത്താക്കളെന്ന നിലയില്‍ ജിഎസ്ടിയുടെ ആത്യന്തിക ബാധ്യത നിര്‍മാണ വകുപ്പുകള്‍ക്കാണ്.

നിയമത്തില്‍ തന്നെ കരാര്‍ തുകയ്ക്ക് പുറമേ ജിഎസ്ടി വിഹിതം കൂടി വകുപ്പുകള്‍ കരാറുകാര്‍ക്ക് നല്‍കണം. എന്നാല്‍ വകുപ്പുകളുടെ നിഷേധാത്മക നിലപാട് കാരണം കരാറുകാര്‍ ഇരട്ടി നികുതി നല്‍കേണ്ട ഗതികേടിലാണ്. വാറ്റില്‍ നിന്നും ജിഎസ്ടിയിലേക്ക് മാറ്റപ്പെട്ട പ്രവര്‍ത്തികളുടെ തുടര്‍ ബില്ലുകളില്‍ കരാറുകാര്‍ക്കുണ്ടായ അധിക നഷ്ടം നികത്തി നല്‍കാനും വകുപ്പുകള്‍ തയ്യാറാകുന്നില്ല. ഓരോ പ്രവര്‍ത്തിയിലുമുണ്ടായ യഥാര്‍ത്ഥ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.



കാരാര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഈ മാസം നാലിന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തും. മുന്‍ പൊതുമരാമത്ത് മന്ത്രി എം കെ മുനീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി ശിവകുമാര്‍ ഫഌഗ് ഓഫ് ചെയ്യും.

വാര്‍ത്താ സമ്മേളനത്തില്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റെജി ടി ചാക്കോ, സംസ്ഥാന സെക്രട്ടറി ഷാജി ഇലവത്തില്‍, ജോജി ജോസഫ്, വി എം സലിം എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, News, GST, GST effected in construction sector, Contractors,