Follow KVARTHA on Google news Follow Us!
ad

വിഷമത്സ്യം മാര്‍ക്കറ്റില്‍; ദുരിതത്തിലായിരിക്കുന്നത് ചെറുകിട മത്സ്യ വില്‍പ്പനക്കാര്‍

മത്സ്യങ്ങളില്‍ വിഷം പുരട്ടി വരുന്നതുമൂലം മത്സ്യങ്ങളുടെ വിപണനത്തില്‍ ഉണ്ടായ തകര്‍ച്ചയെതുടര്‍ന്ന് മേഖലയിലെ ചെറുകിട മത്സ്യവില്‍പ്പനക്കാര്‍ ദുരിത്തിലാണെന്ന് തൊഴിലാളി കര്‍ഷKerala, Kottayam, News, Fishermen, Job, Thiruvananthapuram, Minister, Formalin found in fish: Small scale fish merchants in dilemma
കോട്ടയം: (www.kvartha.com 01.07.2018) മത്സ്യങ്ങളില്‍ വിഷം പുരട്ടി വരുന്നതുമൂലം മത്സ്യങ്ങളുടെ വിപണനത്തില്‍ ഉണ്ടായ തകര്‍ച്ചയെതുടര്‍ന്ന് മേഖലയിലെ ചെറുകിട മത്സ്യവില്‍പ്പനക്കാര്‍ ദുരിത്തിലാണെന്ന് തൊഴിലാളി കര്‍ഷക സംഘം ഭാരവാഹികള്‍ അറിയിച്ചു. ഈ പ്രതിസന്ധിമറികടക്കുന്നതിന് നാടന്‍ മത്സ്യങ്ങള്‍ ജീവനോടെ പ്രധാന വിപണന കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ടി കെ എസ് സ്ഥാപക പ്രസിഡന്റ് ഇ ഒ വര്‍ഗ്ഗീസ് പറഞ്ഞു.

മത്സ്യങ്ങള്‍ ജീവനോടെ എത്തിച്ച് വിപണനം നടത്തുന്ന പദ്ധതി ഈ മാസം രണ്ടിന് രാവിലെ 11 മണിക്ക് പാലാ നഗരത്തില്‍ ആരംഭിക്കും. തുടര്‍ന്ന് മറ്റ് നഗരങ്ങളിലേക്കും ആരംഭിക്കും. മീനിന്റെ ഗുണമേന്മയ്ക്ക് അനുസരിച്ച് വിലയിലും വര്‍ദ്ധനവ് ഉണ്ടാകും. ഓരോ ദിവസവും പിടിക്കുന്ന കടല്‍ മത്സ്യങ്ങളും ഐസ് ഇടാതെ വിപണിയില്‍ എത്തിച്ച് വിതരണം ചെയ്യും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പടഞ്ഞാറന്‍ പ്രദേശങ്ങളിലെ നല്ല മത്സ്യങ്ങള്‍ ശേഖരിച്ച് മത്സ്യതൊഴിലാളി വനിതകളുടെ നേതൃത്വത്തില്‍ തേച്ച് ഉരച്ച് കഴുകി വ്യത്തിയാക്കി കിഴക്കന്‍ മേഖലയില്‍ എത്തിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.


വന്‍ മത്സ്യ മാഫിയകള്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ കാരണം നാട്ടിലെ മത്സ്യ തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്. ജനങ്ങള്‍ മത്സ്യബഹിഷ്‌കരണം ഉപോക്ഷിക്കണമെന്നും തെഴിലാളി കര്‍ഷക സംഘം സെക്രട്ടറി കെ വി ഷീല, വൈസ് പ്രസിഡന്റ് മേഴ്‌സി കടുങ്ങാംപറമ്പില്‍, സ്ഥാപക പ്രസിഡന്റ് ഇ ഒ വര്‍ഗ്ഗീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, News, Fishermen, Job, Thiruvananthapuram, Minister, Formalin found in fish: Small scale fish merchants in dilemma