Follow KVARTHA on Google news Follow Us!
ad

ദുബൈ ഡീ അഡിക്ഷന്‍ സെന്ററില്‍ പത്ത് വയസുകാരനും

ദുബൈ: (www.kvartha.com 01.07.2018) ദുബൈയിലെ ഇരാദ സെന്റര്‍ ഫോര്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് റിഹാബിലില്‍ നാനൂറിലേറെ രോഗികള്‍ ഉള്ളതായി ചെയര്‍മാന്‍ ഡോ അബ്ദുല്‍ ഖാദര്‍ അല്‍ ഖയ്യാത്ത്.Gulf, UAE, Dubai, Drugs
ദുബൈ: (www.kvartha.com 01.07.2018)  ദുബൈയിലെ ഇരാദ സെന്റര്‍  ഫോര്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് റിഹാബിലില്‍ നാനൂറിലേറെ രോഗികള്‍ ഉള്ളതായി ചെയര്‍മാന്‍ ഡോ അബ്ദുല്‍ ഖാദര്‍ അല്‍ ഖയ്യാത്ത്. കഴിഞ്ഞ 17 മാസത്തിനിടയില്‍ ഇരാദയിലെത്തിയവരുടെ എണ്ണമാണിത്. അംഗങ്ങളില്‍ പത്ത് വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇവരില്‍ എഴുപത് ശതമാനവും പതിനെട്ടിനും ഇരുപത്തി ഒമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്.

Gulf, UAE, Dubai, Drugs

സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ പെണ്‍കുട്ടികള്‍ അടക്കം 484 പേര്‍ ഡീ അഡിക്ഷന്‍ സെന്ററിലെത്തി. പെണ്‍കുട്ടികള്‍ക്ക് 17 മുതല്‍ 24 വയസ് വരെ ആയിരുന്നു പ്രായം. പതിനേഴ് വയസിന് മുന്‍പേ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ പെണ്‍കുട്ടികളും അതിലുണ്ടായിരുന്നുവെന്ന് ഖയ്യാത്ത് പറയുന്നു. ജൂണ്‍ പതിനാറിന്  മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ നടന്ന പരിപാടിയിലാണ് ഖയ്യാത്ത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ദുബൈ പോലീസ് ആണ് പരിപാടി സംഘടിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: “Since the launch of the centre, we have welcomed 484 people, including girls between 17 and 24 years. Some of them had started abusing drugs before that, which means drug addiction started at a young age among them. We had one case of a 10-year-old child who was addicted to drugs,” Dr Al Khayyat said.

Keywords: Gulf, UAE, Dubai, Drugs