Follow KVARTHA on Google news Follow Us!
ad

മണര്‍കാട് പള്ളിയില്‍ സമൂഹവിവാഹം; അപേക്ഷ ക്ഷണിച്ചു

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിവരുന്ന സമൂഹവിവാഹത്തിന് അപേക്ഷ Kerala, Application, Marriage, Church, Charity, Kottayam, Application invited for Social marriage in Manarcad church
മണര്‍കാട്: (www.kvartha.com 01.07.2018) ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിവരുന്ന സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ധനരും നിരാലംബരുമായ എട്ട് ജോഡി യുവതിയുവാക്കളുടെ വിവാഹമാണ് പള്ളിക്കാര്യത്തില്‍ നിന്നും നടത്തികൊടുക്കുന്നത്. ഇതിനുള്ള അപേക്ഷകള്‍ 12ാം തീയതി വരെ പള്ളി ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.



തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരില്‍ യാക്കോബായ സമുദായാംഗങ്ങളുടെ വിവാഹം മണര്‍കാട് പള്ളിയില്‍ വച്ച് നടത്തപ്പെടും. ഇതര സമുദായാംഗങ്ങള്‍ക്ക് തങ്ങളുടെ ആചാര പ്രകാരം വിവാഹം നടത്തിയശേഷം പള്ളിയങ്കണത്തില്‍ നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സഹായധനവും മറ്റും ഏറ്റു വാങ്ങാവുന്നതാണ്.

സമ്മേളനത്തില്‍ ആത്മീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ക്കൊപ്പം സമൂഹവിവാഹ പദ്ധതിയിലെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ച വധൂവരന്മാരും പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Application, Marriage, Church, Charity, Kottayam, Application invited for Social marriage in Manarcad church