Follow KVARTHA on Google news Follow Us!
ad

എയ്ഡഡ് കോളജില്‍ വനിതാ പ്രിന്‍സിപ്പലും മനേജുമെന്റും തമ്മില്‍ തര്‍ക്കം, മാനേജരെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് ഷാഹിദാ കമാല്‍

റാന്നിയിലെ എയ്ഡഡ് കോളജ് വനിതാ പ്രിന്‍സിപ്പലും മാനേജ്‌മെന്റും തമ്മിലുളള Education, News, Suspension, Principal, Complaint, Trending, Kerala,
റാന്നി: (www.kvartha.com 29.06.2018) റാന്നിയിലെ എയ്ഡഡ് കോളജ് വനിതാ പ്രിന്‍സിപ്പലും മാനേജ്‌മെന്റും തമ്മിലുളള തര്‍ക്കത്തില്‍ വനിതാ കമ്മിഷന്റെ പേര് പരാമര്‍ശിച്ച് സസ്‌പെന്‍ഡ് ചെയ്തത് അടക്കമുളള വിഷയത്തില്‍ കോളജിന്റെ മാനേജരെ വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ വനിതാ കമ്മിഷന്‍ തീരുമാനിച്ചു.

മാനേജര്‍ക്കെതിരെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതി അന്വേഷണഘട്ടത്തിലാണ്. എന്നാല്‍ കോളജിലെ അക്കൗണ്ടന്റിനെതിരെ പ്രിന്‍സിപ്പല്‍ നല്‍കിയ മറ്റൊരു പരാതിയുമായി ബന്ധപ്പെട്ട് അദാലത്തില്‍ അക്കൗണ്ടന്റിനേയും പ്രിന്‍സിപ്പലിനേയും കമ്മിഷന്‍ വിളിച്ചു വരുത്തി താക്കീത് നല്‍കിയിരുന്നു.

Shahida Kamal about aided college issues, Education, News, Suspension, Principal, Complaint, Trending, Kerala

ഒരു തലമുറയെ വാര്‍ത്തെടുത്ത് പൊതുസമൂഹത്തിന് സംഭാവന ചെയ്യേണ്ട ധാര്‍മ്മികവും സാമൂഹികവുമായ ഉത്തരവാദിത്തം നിറവേറ്റേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തര്‍ക്കങ്ങളും വഴക്കുകളും അധികാര വടംവലിയും ഒട്ടും ആശാസ്യമല്ലെന്ന് കമ്മിഷന്‍ നേരത്തേ തന്നെ അഭിപ്രായപ്പെട്ടിരുന്നു. വിദ്യാഭ്യാസത്തിന്റെ മൂല്യവും അന്തസത്തയും ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങളായിരിക്കണം എല്ലാവരുടെയും ഭാഗത്തു നിന്നും ഉണ്ടാകേണ്ടതെന്നും കമ്മിഷന്‍ ഓര്‍മ്മിപ്പിച്ചു.

കോളജിന്റെ പേരോ മേല്‍വിലാസമോ കമ്മിഷന്‍ പരാമര്‍ശിച്ചിരുന്നില്ല. വസ്തുതകള്‍ ഇതായിരിക്കേ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവില്‍ നിരവധി കാരണങ്ങളുടെ കൂട്ടത്തില്‍ കമ്മിഷന്റെ പേരും പരാമര്‍ശിച്ചത് ഗൗരവമായിട്ടാണ് കമ്മിഷന്‍ കാണുന്നതെന്നും ഷാഹിദാ കമാല്‍ വിശദീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shahida Kamal about aided college issues, Education, News, Suspension, Principal, Complaint, Trending, Kerala.