Follow KVARTHA on Google news Follow Us!
ad

റേഷന്‍ തൂക്ക തട്ടിപ്പ് തടയാന്‍ ഇപോസ് യന്ത്രം ത്രാസുമായി ബന്ധിപ്പിക്കണമെന്ന് റേഷന്‍ കാര്‍ഡ് ഉടമകള്‍

റേഷന്‍ കടകളിലെ തൂക്ക തട്ടിപ്പു തടയുന്നതിന് ഇപോസ് യന്ത്രത്തെ മറ്റു സംസ്ഥാനങ്ങളിലേKottayam, News, Technology, Business, Holidays, Food Security bill, Complaint, Minister, Kerala,
കോട്ടയം: (www.kvartha.com 29.06.2018) റേഷന്‍ കടകളിലെ തൂക്ക തട്ടിപ്പു തടയുന്നതിന് ഇപോസ് യന്ത്രത്തെ മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഇലക്ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കണമെന്ന് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളുടെ സംസ്ഥാന കമ്മറ്റിയോഗം ആവശ്യപ്പെട്ടു.

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയപ്രകാരം സംസ്ഥാന തലത്തില്‍ ഒരേ സമയം ഇപോസ് മെഷീന്‍ ഓണ്‍/ഓഫ് ചെയ്യാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തയ്യാറാകണം. അവധി ദിവസങ്ങളിലും രാത്രിയിലും കട ഉടമകള്‍ മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് മാനുവല്‍ അടിസ്ഥാനത്തില്‍ റേഷന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ ഇതുമൂലം കഴിയുമെന്നും പ്രമേയത്തില്‍ പറയുന്നു. ഭക്ഷ്യസുരക്ഷാപദ്ധതി പ്രകാരം ഏതു കടയില്‍ നിന്നും കാര്‍ഡുടമകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാം.

E- Pos Machine To Be Installed At Ration Shops, Kottayam, News, Technology, Business, Holidays, Food Security bill, Complaint, Minister, Kerala

ചില സപ്ലൈ ഓഫീസര്‍മാര്‍ കോഴ വാങ്ങി ഈ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഏതു കടയില്‍ നിന്നും റേഷന്‍ വാങ്ങാന്‍ അനുമതി നല്‍കാത്ത താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കെതിരേയും, നല്‍കാന്‍ വിസമ്മതിക്കുന്ന റേഷന്‍ കട ഉടമകള്‍ക്കെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തൂക്കത്തില്‍ വെട്ടിപ്പു നടത്തുകയും, ബില്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന റേഷന്‍ കടകള്‍ക്കെതിരേയുള്ള പരാതികള്‍ 9447365574 എന്ന നമ്പറില്‍ അറിയിക്കണമെന്നും പരാതികള്‍ ശേഖരിച്ച് ഭക്ഷ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കും നല്‍കണമെന്നും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

ഓള്‍ ഇന്ത്യാ റേഷന്‍ കാര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ.ജി. രാമന്‍നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ ബേബിച്ചന്‍ മുക്കാടന്‍, ജനറല്‍ സെക്രട്ടറി അഡ്വ. കുന്നുകുഴി സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ ലേഖാ ഗോപിനാഥ്, അഡ്വ. മധുരാജ്, ബിന്ദു അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: E- Pos Machine To Be Installed At Ration Shops, Kottayam, News, Technology, Business, Holidays, Food Security bill, Complaint, Minister, Kerala.