Follow KVARTHA on Google news Follow Us!
ad

ഇടതുപക്ഷ നേതാക്കള്‍ ദിലീപിനെതിരെ ആഞ്ഞടിക്കുമ്പോഴും ഇടത് എംഎല്‍എമാരെ പിന്തുണച്ച് സിപിഎം

ഇടതുപക്ഷ നേതാക്കള്‍ ദിലീപിനെതിരെ ആഞ്ഞടിക്കുമ്പോഴും ഇടത് എംഎല്‍എമാരെ പിന്തുണച്ച് സിപിഎം രംഗത്ത്. ഇടത് എംഎല്‍എമാര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പാര്‍ട്ടി വിശKerala, Thiruvananthapuram, News, LDF, MLA, Dileep, Amma, Mohanlal, Allegation, DYFI against AMMA
തിരുവനന്തപുരം:  (www.kvartha.com 29.06.2018) ഇടതുപക്ഷ നേതാക്കള്‍ ദിലീപിനെതിരെ ആഞ്ഞടിക്കുമ്പോഴും ഇടത് എംഎല്‍എമാരെ പിന്തുണച്ച് സിപിഎം രംഗത്ത്. ഇടത് എംഎല്‍എമാര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പാര്‍ട്ടി വിശദീകരിച്ചു. മുകേഷില്‍ നിന്നും ഗണേഷില്‍ നിന്നും വിശദീകരണം തേടേണ്ടതില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ തീരുമാനം.

വിഷയത്തില്‍ പാര്‍ട്ടി വിശദീകരണക്കുറിപ്പ് പുറത്തിറക്കും. നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നതിന് മുമ്പ് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ ഇടത് ജനപ്രതിനിധികള്‍ മൗനം തുടരുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ച നടന്‍ മുകേഷും ഇടതുപക്ഷ എംഎല്‍എ തന്നെയായ ഗണേഷും അമ്മയുടെ വൈസ് പ്രസിഡന്റുമാരാണ്. ഇടത് എംപിയായ ഇന്നസെന്റ് മുന്‍ പ്രസിഡന്റുമാണ്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.



കുറ്റാരോപിതാനയ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെ ഇടത് പക്ഷ നേതാക്കള്‍ തന്നെ വ്യാപകമായി വിമര്‍ശിച്ചിരുന്നു. വി എസ് അച്യുതാനന്ദന്‍, എം എ ബേബി, കാനം രാജേന്ദ്രന്‍, കെ കെ ഷൈലജ ടീച്ചര്‍, തോമസ് ഐസക്ക് തുടങ്ങിയവരാണ് അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും രാജിവച്ച നടിമാരെ പിന്തുണച്ചും രംഗത്ത് വന്നത്.

പൃഥ്വിരാജ് അടക്കമുള്ള നടന്മാരും ആഷിഖ് അബു തുടങ്ങിയ സംവിധായകരും ഇതിനെതിരെ രംഗത്തുവന്നു. അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍കര്‍ക്കൊപ്പമെന്നായിരുന്നു പൃഥ്വിരാജിന്റെ നിലപാട്. കുറ്റവിമുക്തനായാല്‍ മാത്രമേ സംഘടനയിലേക്ക് തിരിച്ചെടുക്കുകയുള്ളൂവെന്ന് ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അറിയിച്ചിരുന്നു. അതേസമയം കോടതി കുറ്റവിമുക്തനാക്കാതെ ഒരു സംഘടനയിലേക്കും വരില്ലെന്ന നിലപാടിലാണ് ദിലീപ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, LDF, MLA, Dileep, Amma, Mohanlal, Allegation, DYFI against AMMA