Follow KVARTHA on Google news Follow Us!
ad

സൂപ്പര്‍ ഹിറ്റ് ആയി പാസ്‌പോര്‍ട്ട് സേവാ ആപ്പ്; രണ്ട് ദിവസത്തിനുള്ളില്‍ ഡൗണ്‍ ലോഡ് ചെയ്തത് 10 ലക്ഷം പേര്‍

പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയNew Delhi, News, Passport, Technology, Mobile Phone, Police, Application, Complaint, National,
ന്യൂഡല്‍ഹി: (www.kvartha.com 29.06.2018) പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ഉദാരമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പാസ്‌പോര്‍ട്ട് സേവാ ആപ്പ് സൂപ്പര്‍ ഹിറ്റ്. ഇന്ത്യയിലെവിടെ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിയുന്ന ആപ്പ് രണ്ട് ദിവസത്തിനുള്ളില്‍ പത്ത് ലക്ഷം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ആപ്പ് പുറത്തിറക്കിയത്.

mPassport Seva ആപ്പ് ഉപയോഗിച്ച് സ്മാര്‍ട്ട് മൊബൈല്‍ ഫോണുകളില്‍ നിന്ന് അപേക്ഷ സമര്‍പ്പിക്കാം. ആപ്പിലെ മേല്‍വിലാസത്തില്‍ പോലീസ് വെരിഫിക്കേഷന്‍ നടത്തും. പാസ്‌പോര്‍ട്ട് അയയ്ക്കുന്നതും ഈ മേല്‍വിലാസത്തിലായിരിക്കും. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

1 million downloads in two days: Sushma Swaraj’s passport seva mobile app a big hi, New Delhi, News, Passport, Technology, Mobile Phone, Police, Application, Complaint, National

പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളുടെ വിവരം, ഫീസുകള്‍, ഫോണ്‍ നമ്പരുകള്‍, മറ്റുകാര്യങ്ങള്‍ തുടങ്ങിയവ ലഭിക്കും. ജനനത്തീയതിയും അപേക്ഷാ നമ്പരും ഉപയോഗിച്ച് അപേക്ഷയിലെ പുരോഗതിയുമറിയാം. ആപ്പ് എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. പരാതികള്‍ പരിഹരിക്കാനും പൗരന്മാര്‍ക്ക് വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുമാണ് പുതിയ തീരുമാനമെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. ആപ്പ് വണ്‍ മില്യന്‍ കടമ്പ പിന്നിട്ട കാര്യവും സുഷമാ സ്വരാജ് തന്നെയാണ് പുറത്തുവിട്ടത്.

Keywords: 1 million downloads in two days: Sushma Swaraj’s passport seva mobile app a big hi, New Delhi, News, Passport, Technology, Mobile Phone, Police, Application, Complaint, National.