Follow KVARTHA on Google news Follow Us!
ad

കാറിൻ്റെ ചില്ല് തകർത്ത് മോഷണങ്ങൾ നടക്കുന്നുവെന്ന ശബ്ദ സന്ദേശം വൈറലായി; അറബ് പൗരൻ ഷാർജ പോലീസിനോട് മാപ്പ് പറഞ്ഞു

ഷാർജ: (www.kvartha.com 01.05.2018) ഷാർജയിൽ കാറുകളുടെ ചില്ല് തകർത്ത് മോഷണങ്ങൾ നടക്കുകയാണെന്ന ശബ്ദ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ യു എ ഇ നിവാസിGulf, UAE, Apology
ഷാർജ: (www.kvartha.com 01.05.2018) ഷാർജയിൽ കാറുകളുടെ ചില്ല് തകർത്ത് മോഷണങ്ങൾ നടക്കുകയാണെന്ന ശബ്ദ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ യു എ ഇ നിവാസിയായ അറബ് പൗരൻ മാപ്പ് പറഞ്ഞു. മോഷണങ്ങളെ അതിശയോക്തി കലർന്ന രീതിയിലാണ് ശബ്ദ സന്ദേശത്തിൽ വിവരിച്ചിരുന്നത്.

ശബ്ദ സന്ദേശത്തിൻ്റെ ഉടമയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ പോലീസ് സംഭവത്തിൻ്റെ ഗൗരവം വ്യക്തമാക്കി. ശബ്ദ സന്ദേശം പ്രദേശവാസികളിൽ പരിഭ്രാന്തി പടർത്തിയിരുന്നു. തെറ്റ് മനസിലാക്കിയ അറബ് പൗരൻ പോലീസിനോട് ക്ഷമ പറയുകയായിരുന്നു.

UAE resident apologises to cops after voice note about theft goes viral

അതേസമയം കാറുകളുടെ ചില്ലുകൾ തകർത്ത് വിലപിടിച്ച വസ്തുക്കൾ മോഷണം നടത്തുന്ന രണ്ട് അറബ് പൗരന്മാരെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണുകൾ, പണം, ലാപ് ടോപ്പുകൾ എന്നിവയാണിവർ പ്രധാനമായും കാറിനകത്തുനിന്നും മോഷ്ടിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The police have, meanwhile, arrested two Arab nationals for breaking into cars and stealing valuables in different parts of Sharjah. The robbers stole mobiles, laptops, cash and other valuables left inside by owners.

Keywords: Gulf, UAE, Apology