Follow KVARTHA on Google news Follow Us!
ad

ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് വെറും പത്ത് സെക്കന്‍ഡില്‍

ദുബൈ: (www.kvartha.com 01.05.2018) ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്‌പോര്‍ട്ടി ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അGulf, UAE, Dubai, Passport
ദുബൈ: (www.kvartha.com 01.05.2018) ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്‌പോര്‍ട്ടി ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) ആണ് ഈ സംവിധാനം നടപ്പിലാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ ദുബൈയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ഇത് നടപ്പിലാക്കുമെന്ന് ജി ഡി ആര്‍ എഫ് എ അറിയിച്ചു.

യാത്രക്കാര്‍ എയര്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന 'നെക്സ്റ്റ് ജനറേഷന്‍ ബോര്‍ഡേഴ്‌സ്' വിവരങ്ങള്‍ പാസ്‌പോര്‍ട്ട് കണ്ട്രോള്‍ ഓഫീസര്‍ക്ക് കൈമാറും. തുടര്‍ന്ന് അവശ്യമായ പരിശോധനയ്ക്ക് ശേഷം പാസ്‌പോര്‍ട്ട് ക്ലിയറന്‍സ് നടത്തി നല്‍കുകയാണ് പതിവ്. മൂന്ന് മിനിട്ടിലാണ് ഈ പരിശോധനകള്‍ നടന്നിരുന്നത്. ഇപ്പോള്‍ പാസ്‌പോര്‍ട്ട് 10 സെക്കന്‍ഡില്‍ സ്റ്റാമ്പ് ചെയ്ത് നല്‍കും. എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ജനറല്‍ ഡയറക്ടര്‍ അസിസ്റ്റന്റ് ബ്രിഗേഡിയര്‍ തലാല്‍ അഹമ്മദ് അല്‍ ഷാങ്ക്വറ്റിയാണ് ഇക്കാര്യമറിയിച്ചത്.

Gulf, UAE, Dubai, Passport

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3ല്‍ ഈ സംവിധാനം ഇതിനകം പൂര്‍ണമായി നടപ്പിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.

SUMMARY: A high-ranking official at the GDRFA told Gulf News that by the end of the year, the system will be fully operational in all Dubai Airports at the arrival and departure terminals.

Keywords: Gulf, UAE, Dubai, Passport