Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ തകര്‍ത്ത് ചെന്നൈ വീണ്ടും ഒന്നാമത്; രണ്ടു വിക്കറ്റുമായി മലപ്പുറത്തുകാരന്‍ ആസിഫ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ അശ്വമേധത്തിന്National, News, Sports, IPL, Cricket, Chennai Super Kings, Delhi Dare Devils, Malappuram Native, Pune, IPL; Chennai super kings defeated delhi dare devils
പുണെ: (www.kvartha.com 01.05.2018) ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ അശ്വമേധത്തിന് വിരാമമാകുന്നില്ല. തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 13 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ഐ പി എല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. പുതിയ ഹോം ഗ്രൗണ്ടായ പുണെയിലാണ് ചെന്നൈയുടെ മത്സരം അരങ്ങേറിയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഓപ്പണര്‍ ഷെയിന്‍ വാട്സണിന്റെയും (40 പന്തില്‍ 78 റണ്‍സ്) ക്യാപ്റ്റന്‍ ധോനിയുടെയും (22 പന്തില്‍ 51 റണ്‍സ്) കൂറ്റനടികളുടെ ബലത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റിന് 211 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിയുടെ പോരാട്ടം 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 198 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ഋഷഭ് പന്തും (45 പന്തില്‍ 79 റണ്‍സ്) വിജയ് ശങ്കറും (31 പന്തില്‍ 54 റണ്‍സ്) നടത്തിയ ചെറുത്തുനില്‍പ്പ് വിഫലമായി.

National, News, Sports, IPL, Cricket, Chennai Super Kings, Delhi Dare Devils, Malappuram Native, Pune, IPL; Chennai super kings defeated delhi dare devils

ചെന്നൈയ്ക്കായി അരങ്ങേറ്റം കുറിച്ച മലയാളി താരം കെ എം ആസിഫ് മൂന്ന് ഓവറില്‍ 43 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. നാലു ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത ലുന്‍ഗി എന്‍ഗിഡിയുടെയും ഹര്‍ഭജന്‍ സിങിന്റെയും ബൗളിങ്ങ് പ്രകടനമാണ് ഡെല്‍ഹിയെ പിടിച്ചുകെട്ടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Sports, IPL, Cricket, Chennai Super Kings, Delhi Dare Devils, Malappuram Native, Pune, IPL; Chennai super kings defeated delhi dare devils