Follow KVARTHA on Google news Follow Us!
ad

കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ച് നഗ്‌നയാക്കി പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ യുവാവിന് മൂന്ന് വര്‍ഷം തടവ്

ദുബൈ: (www.kvartha.com 01.05.2018) കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ച് നഗ്‌നയാക്കി പുറത്തേയ്ക്ക് തള്ളിയ എമിറേറ്റി യുവാവിന് മൂന്ന് വര്‍ഷം തടവ്. 2017 ജനുവരി 21Gulf, UAE, Dubai, Crime
ദുബൈ: (www.kvartha.com 01.05.2018) കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ച് നഗ്‌നയാക്കി പുറത്തേയ്ക്ക് തള്ളിയ എമിറേറ്റി യുവാവിന് മൂന്ന് വര്‍ഷം തടവ്. 2017 ജനുവരി 21നാണ് സംഭവം. ഉസ്‌ബെക് പൗരയായ യുവതിയെ അല്‍ നഹ്ദയിലെ തന്റെ ഫ്‌ലാറ്റിലേയ്ക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം.

ന്യൂട്രലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി പ്രോസിക്യൂഷന്റെ പരിഗണനയിലുള്ള കേസിനെ കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞാണ് പ്രതി യുവതിയെ വിളിച്ചുവരുത്തിയത്. എന്നാല്‍ ഫ്‌ലാറ്റിലെത്തിയ യുവതിയെ പ്രതി മര്‍ദ്ദിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ വസ്ത്രങ്ങള്‍ പതിനൊന്നാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞ പ്രതി നഗ്‌നയായ യുവതിയെ ചവിട്ടി തള്ളി പുറത്താക്കി. അയല്‍ വാസിയായ റഷ്യക്കാരാണ് യുവതിക്ക് ധരിക്കാന്‍ വസ്ത്രം നല്‍കിയത്. താഴെ പോയി തന്റെ വസ്ത്രങ്ങള്‍ ധരിച്ച് യുവതി നേരെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Gulf, UAE, Dubai, Crime

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: She got some clothes from his Russian neighbours and went down to recover her clothes and mobile phone. She got dressed at her place and then filed a complaint against him at Al Qusais police station.

Keywords: Gulf, UAE, Dubai, Crime