Follow KVARTHA on Google news Follow Us!
ad

ലഹരി കടത്ത്: 11500 മയക്ക് മരുന്ന് ഗുളികകളുമായി സംസ്ഥാന തലവന്‍ പിടിയില്‍

ലഹരിവസ്തുക്കള്‍ കടത്തുന്ന സംസ്ഥാന തലവനെ 11500 മയക്ക് മരുന്ന് ഗുളികളുമായി എക്സൈസ് സംഘം അറസ്റ്റ് News, Kerala, Arrest, Drugs, KSRTC, School, Court,
കല്‍പ്പറ്റ:(www.kvartha.com 01/05/2018) ലഹരിവസ്തുക്കള്‍ കടത്തുന്ന സംസ്ഥാന തലവനെ 11500 മയക്ക് മരുന്ന് ഗുളികകളുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് സി ഐ ടി. അനില്‍കുമാര്‍ എസ്ഐ മാരായ എം. കൃഷ്ണന്‍കുട്ടി സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോഴികോട് മീഞ്ചന്ത സ്വദേശി ദീപക് ഡി രാജയെ പിടികൂടിയത്.

തിങ്കളാഴ്ച്ച ഉച്ചയോടെ എക്സൈസിന്റെ വാഹന പരിശോധനയില്‍ ബംഗളൂരു കോഴിക്കോട് കര്‍ണാടക കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് ബാഗുകളിലായി ബര്‍ത്തില്‍ ഒളിച്ചിച്ച നിലയിലായിരുന്നു ഗുളികകള്‍. കോളേജ്, സ്‌കൂള്‍, റിസോസ്ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള വില്‍പനയില്‍ സംസ്ഥാനത്തെ പ്രധാനിയാണ് ദിപക്. ഒരു വര്‍ഷത്തോളമായി ഇയാളെ എക്സൈസ് നീരീക്ഷിച്ചുവരികയായിരുന്നു.

News, Kerala, Arrest, Drugs, KSRTC, School, Court,Drug sale leader arrested


നാല് മാസം മുന്‍പ് 1850 ലഹരി ഗുളികള്‍ കടത്തിയതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ ബുധനാഴ്ച്ച വടകര എന്‍ ഡിപിഎസ് കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്‍സ്പെകര്‍ എം. കൃഷ്ണന്‍കുട്ടി പറഞ്ഞു.

News, Kerala, Arrest, Drugs, KSRTC, School, Court,Drug sale leader arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Arrest, Drugs, KSRTC, School, Court,Drug sale leader arrested