Follow KVARTHA on Google news Follow Us!
ad

റാഞ്ചിയിലെ ആശുപത്രിയിലേയ്ക്ക് പോകുന്നില്ലെന്ന് ലാലു പ്രസാദ് യാദവ്; ലാലുവിനെ ഡിസ്ചാര്‍ജ്ജ് ചെയ്ത് എയിംസ്

ന്യൂഡല്‍ഹി: (www.kvartha.com 01.05.2018) ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡിസ് ചാര്‍ജ്ജ് ചെയ്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. പ്രമേഹ സംബന്ധിയായ രോഗNational, Ranchi, Lalu Prasad Yadav
ന്യൂഡല്‍ഹി: (www.kvartha.com 01.05.2018) ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡിസ് ചാര്‍ജ്ജ് ചെയ്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. പ്രമേഹ സംബന്ധിയായ രോഗങ്ങളെ തുടര്‍ന്ന് എയിംസില്‍ ചികില്‍സ തേടി എത്തിയതായിരുന്നു ലാലു. എന്നാല്‍ ഇപ്പോള്‍ രോഗാവസ്ഥയില്‍ മാറ്റം വന്നിട്ടുണ്ടെന്നും അതിനാല്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികില്‍സിച്ചാല്‍ മതിയെന്നുമാണ് ഡോക്ടര്‍മാരുടെ പക്ഷം. പക്ഷേ, തനിക്ക് എയിംസില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് ലാലു പ്രസാദ്. ലാലുവിന്റെ അനുയായികളും ആശുപത്രി അധികൃതരും തമ്മില്‍ ഇക്കാര്യത്തില്‍ വാക്കേറ്റമുണ്ടായി. ലാലുവിന്റെ അനുയായികള്‍ക്കെതിരെ എയിംസ് പോലീസില്‍ പരാതി നല്‍കി.

National, Ranchi, Lalu Prasad Yadav

കാലിതീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ലാലു യാദവിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേയ്ക്കാണ് ലാലുവിനെ റെഫര്‍ ചെയ്തിരിക്കുന്നത്.

രക്തത്തില്‍ ഷുഗറിന്റെ അളവ് അല്പം കൂടുതലാണെന്നും കിഡ്‌നിയില്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചിട്ടുണ്ടെന്നും എയിംസിലെ ഡോക്ടര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Lalu, who has been serving a jail term in connection with the fodder scam, was admitted to AIIMS in Delhi for specialised treatment on Sunday.

Keywords: National, Ranchi, Lalu Prasad Yadav