Follow KVARTHA on Google news Follow Us!
ad

ബുധനാഴ്ച തുടങ്ങുന്ന സിപിഎം സംസ്ഥാന സമിതി ഇത്രയും കാരണങ്ങളാല്‍ നിര്‍ണായകമാണ്

ബുധനും വ്യാഴവും നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗം നിര്‍ണായകം. കേരള രാഷ്ട്രീയം ആകാംക്ഷയോടെ ശ്രദ്ധിക്കുന്ന ചില തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടായേക്കാം എന്നതാണു Kerala, News, Thiruvananthapuram, CPM, P Jayarajan, Kannur, District President, State Committee, Political Party,
തിരുവനന്തപുരം: (www.kvartha.com 01.05.2018) ബുധനും വ്യാഴവും നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗം നിര്‍ണായകം. കേരള രാഷ്ട്രീയം ആകാംക്ഷയോടെ ശ്രദ്ധിക്കുന്ന ചില തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടായേക്കാം എന്നതാണു കാരണം. പി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാക്കാനുള്ള ആലോചനയാണ് ഇതില്‍ പ്രധാനം. പി ജയരാജനു പകരം എം വി ജയരാജന്‍ ജില്ലാ സെക്രട്ടറിയാകുമെന്നും എം വി ജയരാജനും പകരം പി ശശി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും എന്നുമുള്ള സൂചനകള്‍ അന്തരീക്ഷത്തിലുണ്ട്.

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനെ മാറ്റാനുള്ള സാധ്യതയാണ് രണ്ടാമത്തേത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ വൈക്കം വിശ്വന് ആരോഗ്യപ്രശ്നങ്ങളുണ്ട്. പകരം ആരാകും കണ്‍വീനര്‍ എന്നു വ്യക്തമല്ല. കേന്ദ്ര കമ്മിറ്റി അംഗമായി മാറിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനു പകരം മുന്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് യു പി ജോസഫിനെ ജില്ലാ സെക്രട്ടറിയാക്കിയേക്കും. രാധാകൃഷ്ണനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ക്കൂടി ഉള്‍പ്പെടുത്തും എന്നാണ് വിവരം. മുന്‍ സ്പീക്കറും മുന്‍ മന്ത്രിയുമായ കെ രാധാകൃഷ്ണന്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കുകയാണ്.

സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മന്ത്രിമാരായ ടി പി രാമകൃഷ്ണനെയും എം എം മണിയെയും ഒഴിവാക്കും എന്ന സൂചനകള്‍ സജീവമാണ്. മന്ത്രിസഭാംഗങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കാത്തത് ചൂണ്ടിക്കാട്ടിയാകും ഈ മാറ്റം. മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, മറ്റു ചുമതലകളൊന്നുമില്ലാത്തവരെ ഉള്‍പ്പെടുത്തിയാകും പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും അതുകഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ലോകസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സംഘടനാ നേതൃ രംഗത്ത് മികവും ശേഷിയുമുള്ളവരെ കൊണ്ടുവരാനാണ് സിപിഎം ശ്രമിക്കുന്നത്. സെക്രട്ടേറിയറ്റ് എന്നത് സംസ്ഥാനത്തെ പാര്‍ട്ടിയുടെ പരമോന്നത കര്‍മസമിതിയാണ്. സംസ്ഥാന സമിതിയാണ് സംസ്ഥാനത്തെ പരമോന്നത സമിതിയെങ്കിലും സെക്രട്ടേറിയറ്റാണ് രണ്ടു സംസ്ഥാന സമിതി യോഗങ്ങള്‍ക്കിടയില്‍ തീരുമാനമെടുക്കുന്ന ഉന്നതതല സമിതി. അതുകൊണ്ടുതന്നെ സെക്രട്ടേറിയറ്റ് അംഗത്വം പ്രധാനപ്പെട്ട പദവി ഉയര്‍ത്തലാണ്. അതേസമയം, മന്ത്രിസഭാ പുനസ്സംഘടനയേക്കുറിച്ച് ചെങ്ങന്നൂര്‍ ഫലം വരുന്നതിനു മുമ്പ് സിപിഎം ആലോചിക്കില്ല.
Kerala, News, Thiruvananthapuram, CPM, P Jayarajan, Kannur, District President, State Committee, Political Party, CPM SC from may 2; crucial leadership changes to come

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, CPM, P Jayarajan, Kannur, District President, State Committee, Political Party, CPM SC from may 2; crucial leadership changes to come.