Follow KVARTHA on Google news Follow Us!
ad

വീട്ടുകാര്‍ തൃശൂര്‍ പൂരം കാണാന്‍ പോയ തക്കത്തിന് വീട്ടില്‍കയറി മോഷണം; പല്ലുതേച്ച് കുളിച്ച് ഭക്ഷണം കഴിച്ച് വിസ്‌കിയും സ്‌കോച്ചും അകത്താക്കി 25 പവനും കൊണ്ട് കള്ളന്മാര്‍ സ്ഥലംവിട്ടു

വീട്ടുകാര്‍ തൃശൂര്‍ പൂരം കാണാന്‍ പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന്Kerala, Malappuram, News, Thrissur, Robbery, House, Crime, Thieves, Thrissur Pooram, House members Went To See Thrissur Pooram; Robbery In House
നിലമ്പൂര്‍: (www.kvartha.com 28.04.2018) വീട്ടുകാര്‍ തൃശൂര്‍ പൂരം കാണാന്‍ പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് അകത്തുകടന്ന തസ്‌കരന്മാര്‍ 25 പവനും 33000 രൂപയും മോഷ്ടിച്ചു. പല്ലുതേച്ച് കുളിച്ച് ഫ്രിഡ്ജിലുണ്ടായിരുന്ന സ്‌കോച്ചും വിസ്‌ക്കിയും കുടിച്ച് ഭക്ഷണവും കഴിച്ചാണ് കള്ളന്മാര്‍ മടങ്ങിയത്.ആയിരവല്ലിയിലെ തെക്കേതില്‍ ആശ ജയരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഏപ്രില്‍ 23ന് മര്‍ച്ചന്റ് നേവിയിലുള്ള മകന്റെ ഭാര്യ ഡോ. അണിമക്കൊപ്പം തൃശൂര്‍പൂരം കാണാന്‍ തറവാട്ടുവീട്ടിലേക്കു പോയതായിരുന്നു. പൂരം കണ്ട് കഴിഞ്ഞദിവസം രാവിലെ 11ന് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. മുറികള്‍ക്കുള്ളിലെ അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു. പരിശോധിച്ചപ്പോള്‍ അലമാരയിലെ ലോക്കറിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. വീട്ടുകാരുടെ ബ്രഷ് ഉപയോഗിച്ച് പല്ലുതേച്ച് ഭക്ഷണവും മദ്യവും കഴിച്ച് അലമാരയിലെ പെര്‍ഫ്യൂമും അടിച്ചാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്.

Kerala, Malappuram, News, Thrissur, Robbery, House, Crime, Thieves, Thrissur Pooram, House members Went To See Thrissur Pooram; Robbery In House

വീട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി. ഒന്നിലധികം മോഷ്ടാക്കള്‍ സംഘത്തിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords; Kerala, Malappuram, News, Thrissur, Robbery, House, Crime, Thieves, Thrissur Pooram, House members Went To See Thrissur Pooram; Robbery In House