Follow KVARTHA on Google news Follow Us!
ad

മൊബൈല്‍ ഫോണ്‍ തിരികെ ചോദിച്ചതിന് ദളിത് യുവതിയെ കടയുടമ മര്‍ദിച്ചതായി പരാതി

ചെരുപ്പു കടയിലെ ജീവനക്കാരിയായ ദളിത് യുവതിയെ കടയുടമ മര്‍ദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ കൊല്ലകടവിലെ വി. ആന്‍ഡ് വി ഫൂട്ട് വെയറില്‍ വെട്ടിയാര്‍Kerala, News, Assault, Crime, Local-News, Alappuzha, Dalit Woman assaulted by Shop owner
ചെങ്ങന്നൂര്‍: (www.kvartha.com 29.04.2018) ചെരുപ്പു കടയിലെ ജീവനക്കാരിയായ ദളിത് യുവതിയെ കടയുടമ മര്‍ദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ കൊല്ലകടവിലെ വി. ആന്‍ഡ് വി ഫൂട്ട് വെയറില്‍ വെട്ടിയാര്‍ സ്വദേശിനിയായ 21 കാരിക്കാണ് മര്‍ദനമേറ്റത്. ഉടമ മാറ്റി വെച്ച തന്റെ മൊബൈല്‍ ഫോണ്‍ വീട്ടിലേക്ക് പോകുന്നതിന് മുമ്പായി അവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ ഉടമ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനു കൊടുത്ത മൊഴിയില്‍ പറയുന്നു.

മര്‍ദനത്തില്‍ മുഖത്തും, പുറത്തും പരിക്കേറ്റ യുവതി മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍പും തന്നെ ശാരീരികവും മാനസികവുമായും പീഡിപ്പിച്ചിട്ടുണ്ടെന്നും ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു. ചെക്കുകളിലും മുദ്രപത്രങ്ങളിലും ഒപ്പിട്ടുവാങ്ങിയശേഷമാണ് തന്നെ ജോലിക്കെടുത്തതെന്നും മര്‍ദന വിവരങ്ങളോ മറ്റോ പുറത്ത് പറയുകയാണെങ്കില്‍ ഇതിലൂടെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറയുന്നു. വെണ്മണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Assault, Crime, Local-News, Alappuzha, Dalit Woman assaulted by Shop owner< !- START disable copy paste -->