Follow KVARTHA on Google news Follow Us!
ad

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മരണത്തിനുപിന്നില്‍ പാര്‍ട്ടി; മക്കളെ ഇല്ലാതാക്കുമെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ഇത്രയും കാലം മറച്ചുവെച്ചു; ആരോപണവുമായി ഭാര്യ

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മരണത്തിനുപിന്നില്‍ പാര്‍ട്ടിയെന്ന Kollam, News, Politics, Controversy, Allegation, CPM, Murder, Probe, Crime Branch, Kerala,
കൊല്ലം: (www.kvartha.com 28.04.2018) സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മരണത്തിനുപിന്നില്‍ പാര്‍ട്ടിയെന്ന ആരോപണവുമായി ഭാര്യ രംഗത്ത്. മക്കളെ ഇല്ലാതാക്കുമെന്ന് നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ഇത്രയും കാലം മറച്ചുവെച്ചുവെന്നും അവര്‍ വെളിപ്പെടുത്തി. കൊല്ലം ഇടമുളയ്ക്കലില്‍ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ മരണമാണു അദ്ദേഹത്തിന് അപകടമേറ്റ് പത്തുവര്‍ഷത്തിന് ശേഷം വലിയ വിവാദത്തിനു വഴിതുറക്കുന്നത്. മക്കളെ ഇല്ലാതാക്കുമെന്ന സിപിഎം നേതാക്കളുടെ ഭീഷണി ഭയന്നാണ് ഇത്രകാലവും നിശബ്ദത പാലിച്ചതെന്നു രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ എസ്.ബിന്ദു പറഞ്ഞു.

2008 ജനുവരി മൂന്നിനാണ് അഞ്ചല്‍ മേഖലയില്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്ന ഇടമുളയ്ക്കല്‍ രവീന്ദ്രന്‍ പിള്ളയെ അക്രമിസംഘം വെട്ടിവീഴ്ത്തിയത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം എട്ടുവര്‍ഷത്തോളം ജീവച്ഛവമായി കിടന്നശേഷം 2016 ജനുവരി പതിമൂന്നിനാണ് മരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനും ആഭ്യന്തര മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണനും രവീന്ദ്രന്‍ പിള്ളയെ വീട്ടിലെത്തി കാണുകയും പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നും ഉണ്ടായില്ല. തുടരന്വേഷണം ആവശ്യപ്പെട്ടു സമ്മര്‍ദം ചെലുത്തിയപ്പോള്‍ പാര്‍ട്ടി നേതാക്കളുടെ മട്ടുമാറി. രവീന്ദ്രനു മാനസിക പ്രശ്‌നമാണെന്നു വരുത്താനും ശ്രമമുണ്ടായി.

CPM behind my husband's murder; Alleges wife, Kollam, News, Politics, Controversy, Allegation, CPM, Murder, Probe, Crime Branch, Kerala

'രവീന്ദ്രനെ ഇല്ലാതാക്കിയതു പാര്‍ട്ടി തന്നെയാണ്. യഥാര്‍ഥ പ്രതികളെ പിടികൂടുകയും ഗൂഢാലോചന പുറത്തുവരികയും ചെയ്താല്‍ ആരൊക്കെ വെട്ടിലാകുമെന്നു പാര്‍ട്ടിക്കറിയാം. ഭയം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വെട്ടിയതു ക്വട്ടേഷന്‍ സംഘമാണ് പക്ഷേ കാരണം അറിയില്ല എന്നായിരുന്നു കേസില്‍ ക്രൈംബ്രാഞ്ചിന്റെ നിഗമനം. അഞ്ചുപേരെ പ്രതിചേര്‍ത്തെങ്കിലും അവരല്ല ആക്രമിച്ചതെന്നു രവീന്ദ്രന്‍ പിള്ള തിരിച്ചറിഞ്ഞു. അതിനുശേഷം അന്വേഷണം പൂര്‍ണമായി നിലച്ചു' എന്നും എസ്.ബിന്ദു പറഞ്ഞു. ബിന്ദുവിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ്.

Keywords: CPM behind my husband's murder; Alleges wife, Kollam, News, Politics, Controversy, Allegation, CPM, Murder, Probe, Crime Branch, Kerala.