Follow KVARTHA on Google news Follow Us!
ad

വിവാഹം നിശ്ചയിച്ചിരുന്ന ദിവസം ഉപതെരഞ്ഞെടുപ്പ്; സിപിഎം പ്രവര്‍ത്തകന്‍ മകളുടെ വിവാഹം മാറ്റിവെച്ചു

മകളുടെ വിവാഹം നിശ്ചയിച്ചിരുന്ന ദിവസം തന്നെ ഉപതെരഞ്ഞെടുപ്പ് വന്നതോടെ വിവാഹം മാറ്റിവെച്ച് സിപിഎം പ്രവര്‍ത്തകന്‍. സിപിഎം പ്രവര്‍ത്തകനായ ചെറിയനാട് കൊച്ചുപ്ലാവിളയില്‍Kerala, News, wedding, Daughter, CPM, Trending, By-election, By election on Wedding day; Marriage postponed
ചെങ്ങന്നൂര്‍: (www.kvartha.com 29.04.2018) മകളുടെ വിവാഹം നിശ്ചയിച്ചിരുന്ന ദിവസം തന്നെ ഉപതെരഞ്ഞെടുപ്പ് വന്നതോടെ വിവാഹം മാറ്റിവെച്ച് സിപിഎം പ്രവര്‍ത്തകന്‍. സിപിഎം പ്രവര്‍ത്തകനായ ചെറിയനാട് കൊച്ചുപ്ലാവിളയില്‍ കുര്യന്റെ മകളുടെ വിവാഹമാണ് തെരഞ്ഞെടുപ്പു തീയതിയും 28 ആയതോടെ മാറ്റിവെച്ചത്. കുര്യന്‍, അന്നമ്മാ കുര്യന്‍ ദമ്പതികളുടെ മകളായ ജിന്‍സിയുടേയും തെക്കന്‍താണിശേരി അമ്പുക്കല്‍ വീട്ടില്‍ അലോഷ്യസ് തോമസിന്റെയും വിവാഹമാണ് ഉപതെരഞ്ഞെടുപ്പ് തീയതിയായ 28ന് എറണാകുളം ഐരാണിക്കുളം സെന്റ് സേവ്യേഴ്സ് ദേവാലയത്തില്‍ നടത്താനായി നിശ്ചയിച്ചിരുന്നത്.

ഉടന്‍ ഉണ്ടാവില്ലെന്ന് പ്രതീക്ഷിച്ച തിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി മെയ് 28 ന് നടക്കും എന്ന് പ്രഖ്യാപിച്ചതാണ് കല്യാണ തീയതി മാറാന്‍ കാരണം. എറണാകുളം ഐരാണിമുട്ടത്ത് വെച്ച് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കേണ്ടവര്‍ എല്ലാം ചെങ്ങന്നൂരിലെ വോട്ടര്‍മാരാണ്. കല്യാണവും തിരഞ്ഞെടുപ്പും ഒരുമിച്ച് നടന്നാല്‍ മണ്ഡലത്തിലെ ക്ഷണിക്കപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളുമായ 800 പേര്‍ക്കെങ്കിലും സമതിദാന അവകാശം വിനിയോഗിക്കാന്‍ കഴിയാതെ പോകും. ഇത് തങ്ങളുടെ സ്ഥാനാര്‍ത്ഥിയ്ക്ക് ക്ഷീണമാകുമെന്നായതോടെ കുടുംബം വിവാഹ തീയതി മാറ്റിവെയ്ക്കാനായി ആലോചിക്കുകയായിരുന്നു.

വരനായ അലോഷ്യസ് തോമസിന്റെ പിന്തുണ ലഭിച്ചതോടെ വിവാഹം മാറ്റി വെക്കുകയായിരുന്നു. ഇലക്ഷന്‍ കഴിഞ്ഞേ കല്യാണത്തിന് സ്ഥാനം ഉള്ളൂ എന്നതാണ് ഇവരുടെ പക്ഷം. മെയ് 28ന് കല്യാണം നടക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ച ശേഷം ആണ് മുന്‍ നിശ്ചയിച്ച വിവാഹം ഇപ്പോള്‍ 31ലേക്ക് മാറ്റിവെച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, wedding, Daughter, CPM, Trending, By-election, By election on Wedding day; Marriage postponed
< !- START disable copy paste -->