Follow KVARTHA on Google news Follow Us!
ad

റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 18കാരന്‍ മരിച്ചു; ഇടിച്ച കാര്‍ രണ്ടായി പിളര്‍ന്നു

റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ എമിറേറ്റ് Dubai, News, Accidental Death, Youth, Ras Al Khaimah, Obituary, Gulf, World,
ദുബൈ: (www.kvartha.com 28.04.2018) റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ എമിറേറ്റ് സ്വദേശിയായ 18കാരന്‍ മരിച്ചു. മരത്തില്‍ ഇടിച്ച കാര്‍ രണ്ടായി പിളര്‍ന്നു. അപകടവിവരമറിഞ്ഞ് പോലീസും ആംബുലന്‍സും ഉടനടി സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട 18കാരനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

18-year-old Emirati dies in RAK crash, car split in half, Dubai, News, Accidental Death, Youth, Ras Al Khaimah, Obituary, Gulf, World.

കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മരത്തില്‍ ഇടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. വാഹനമോടിക്കുന്നവര്‍ കൃത്യമായും ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി അറിയിച്ചു.

Keywords: 18-year-old Emirati dies in RAK crash, car split in half, Dubai, News, Accidental Death, Youth, Ras Al Khaimah, Obituary, Gulf, World.