Follow KVARTHA on Google news Follow Us!
ad

പശ്ചിമബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; നവോപോര തൃണമുല്‍ കോണ്‍ഗ്രസിന്; സിപി എമ്മിനെ തള്ളി ബിജെപി രണ്ടാം സ്ഥാനത്ത്

കൊല്‍ക്കത്ത: (www.kvartha.com 01.02.2018) പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ നവോപോര മണ്ഡലത്തില്‍ ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം.National, BJP, TMC
കൊല്‍ക്കത്ത: (www.kvartha.com 01.02.2018) പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ നവോപോര മണ്ഡലത്തില്‍ ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. ഒരു ലക്ഷത്തിലേറെ വോട്ട് നേടിയാണ് തൃണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ സിംഗ് ജയിച്ചത്. 63,000 വോട്ടിന്റെ ഭൂരിപക്ഷം ഇദ്ദേഹത്തിനുണ്ട്.

National, BJP, TMC

നവോപോര വിജയം മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് ബിജെപിയില്‍ നിന്നും ശക്തമായ പ്രതിരോധങ്ങളാണ് മമതയ്ക്ക് നേരിടേണ്ടിവരുന്നത്. അതേസമയം സിപി എമ്മിനെ തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തി എന്നത് അമ്പരപ്പിക്കുന്നതാണ്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 38,000 വോട്ടുകളാണ് ലഭിച്ചത്. സിപി എം സ്ഥാനാര്‍ത്ഥിയേക്കാള്‍ മൂവായിരം വോട്ടുകള്‍ കൂടുതലാണ് ബിജെപിക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: KOLKATA: The ruling TMC won the Noapara assembly bypoll comfortably with its candidate Sunil Singh getting over one lakh votes on Wednesday.

Keywords: National, BJP, TMC.