Follow KVARTHA on Google news Follow Us!
ad

കാരിച്ചാല്‍- ചങ്ങനാശേരി; പായിപ്പാട്- ആലപ്പുഴ ബോട്ടു സര്‍വ്വീസുകള്‍ നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

ബോട്ട് സര്‍വ്വീസ് നിര്‍ത്തിയതിനാല്‍ യാത്രക്ലേശം അനുഭവിക്കുകയാണ് കുട്ടനാടന്‍ മേഖലയിലെ യാത്രക്കാര്‍.News, Kerala, Boats, Alappuzha, Boat service, stopped,
ഹരിപ്പാട്: (www.kvartha.com 01/02/2018) ബോട്ട് സര്‍വ്വീസ് നിര്‍ത്തിയതിനാല്‍ യാത്രക്ലേശം അനുഭവിക്കുകയാണ് കുട്ടനാടന്‍ മേഖലയിലെ യാത്രക്കാര്‍. പായിപ്പാട്ട് നിന്ന് ആലപ്പുഴക്കും,കാരിച്ചാലില്‍ നിന്ന് ചങ്ങനാശ്ശേരിയിലേ ക്കുമുള്ള രണ്ടു ബോട്ടുകളാണ് സര്‍വ്വീസ് നിര്‍ത്തിയത്.

ഇരുബോട്ടുകളും രാവിലെയും വൈകിട്ടുമായി രണ്ടു നേരങ്ങളിലാണ് സര്‍വ്വീസ് നടത്തിയിരുന്നത്. പായിപ്പാട് നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് രാവിലെ 7.45 നുപുറപ്പെട്ട് രാത്രി 7.45ന് തിരികെയെത്തും. കാരിച്ചാലില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബോട്ട് രാവിലെ 5.30ന് സര്‍വ്വീസ് നടത്തി വൈകിട്ട് 5.30ന് തിരികെയെത്തിയിരുന്നു. ഈ സര്‍വ്വീസുകളാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിര്‍ത്തലാക്കിയത്. ഇതോടെ കര്‍ഷകത്തൊഴിലാളികളും, മത്സ്യ തൊഴിലാളികളും ഏറെ ബുദ്ധി മുട്ടിലായി. ഒപ്പം ജലഗതാഗതത്തെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന ഉള്‍നാടന്‍ പ്രദേശങ്ങളിലെ യാത്രക്കാരും.

News, Kerala, Boats, Alappuzha, Boat service, Stopped,  Changanacherry- Alappuzha boat service Stoped,  Passengers are In distress


കരഗതാഗതം സുഗമമല്ലാത്ത പ്രദേശ വാസികളും. അപ്പര്‍കുട്ടനാട്ടിലെ വീയപുരം ഗ്രാമ പഞ്ചായത്തിലെ പായിപ്പാട്,(അക്കര മുറിഞ്ഞപുരക്കല്‍)കാരിച്ചാല്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നത്. തൊഴിലാളികള്‍ കുട്ടനാടന്‍ പ്രദേശങ്ങളിലെ പാടശേഖരങ്ങളില്‍ തൊഴില്‍ തേടിപോയിരുന്നതും. കുടാതെ മത്സ്യ വിപണനം നടത്തുന്നതിന് മത്സ്യ തൊഴിലാളികള്‍ യാത്രക്കായി ആശ്രയിച്ചതും ഈ ബോട്ട് സര്‍വ്വീസുകളെ ആയിരുന്നു.

ചെറുതന,ആയാപറമ്പ്,കുറിച്ചിക്കല്‍,തണ്ടപ്ര,കുന്നുമ്മ,തകിഴി,പുളിങ്കുന്ന്, പുല്ലങ്ങടി ചമ്പകുളം,മങ്കൊമ്പ്,കാവാലം, നെടുമുടി,എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാവുന്ന സര്‍വ്വീസുകളാണ് നിര്‍ത്തലാക്കിയത്. നല്ല വരുമാനമുള്ള സര്‍വ്വീസുകളായിരുന്നു ഇത്. ബോട്ടുകള്‍ ആവശ്യത്തിന് ഇല്ലാത്തതാണ് സര്‍വ്വീസ് നടത്തിയിരുന്ന ഈ ബോട്ടുകള്‍ ഇവിടെ നിന്നും പിന്‍വലിക്കാന്‍ പ്രധാന കാരണം. ഈ ബോട്ടുകളാകട്ടെ കുട്ടനാടിന്റെ തന്നെ മറ്റു പ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്തുന്നുമുണ്ട്. ജില്ലയില്‍ 51ബോട്ടുകളാണുള്ളത്. മിക്കതും കാലപഴക്കത്താല്‍ മാറ്റേണ്ടവയും.

ഏതെങ്കിലും ബോട്ടുകള്‍ പണിമുടക്കിയാല്‍ പകരത്തിന് രണ്ടു ബോട്ടുകള്‍ മാത്രമാണുള്ളത്. പുതുതായി 14ബോട്ടുകള്‍ സര്‍വ്വീസിന് എത്തുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു. കഴിഞ്ഞ മാസം 6ബോട്ടുകള്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ബോട്ടുകള്‍ ഇറക്കാന്‍ കഴിഞ്ഞില്ല. ഈ മാസം 5 ബോട്ടുകള്‍ ആലപ്പുഴ ഡ്രൈഡോക്കില്‍ നിന്നും പുറത്തിറങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് 12സര്‍വ്വീസുകളാണ് നിലവിലുള്ളത്. പുളിങ്കുന്നു ഭാഗത്തേക്ക് 3. കാവാലം 3, നെടുമുടി4, എടത്വാ 2 എന്നിങ്ങനെയാണ് സര്‍വ്വീസുകളുള്ളത്.

ബോട്ടുസര്‍വ്വീസ് മുടങ്ങിയാല്‍ കുട്ടനാട്ടുകാരുടെ ജീവിതംതന്നെ താളം തെറ്റും. പുതുതായി വരുന്ന 9ബോട്ടുകള്‍ 2ഹള്ളുകളുള്ളതാണ്. ഇവയ്ക്ക് വേഗത കൂട്ടുന്നതിനു വേണ്ടി രണ്ട് എഞ്ചിനുകളുമുണ്ട്. അതുമാത്രമല്ല, കൂടുതല്‍ യാത്രക്കാരെ ഉള്‍കൊള്ളാനും കഴിയും. സര്‍വ്വീസ് നടത്തുന്ന വലിയ ബോട്ടുകളുടെ സീറ്റിംഗ് കപ്പാസിറ്റി 120ഉം, ചെറിയ ബോട്ടിന്റേത് 75ഉംആണ്. ലക്ഷകണക്കിന് രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന ബോട്ടുജെട്ടികളില്‍ നിന്നുമാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഈ ജെട്ടികളിന്ന് നോക്കു കുത്തികളായിരിക്കുകയാണ്.

കാലപഴക്കത്താല്‍ ഇഴഞ്ഞ് നീങ്ങുന്ന ബോട്ടുകള്‍ നീക്കും ചെയ്ത് എഞ്ചിന്‍ കപ്പാസിറ്റിയുള്ള പുതിയ ബോട്ടുകള്‍ സര്‍വ്വീസ് നടത്തിയാല്‍ കുട്ടനാടന്‍ ഭംഗി ആസ്വദിക്കാന്‍ വിദേശ സഞ്ചാരികളോടൊപ്പം. തദ്ദേശസഞ്ചാരികളേയും ലഭിക്കും. അതോടൊപ്പം നിലവിലുള്ള വരുമാനത്തെ മറികടന്ന് കൂടുതല്‍ വരുമാനവും ലഭിക്കും. ഒപ്പം കാര്‍ഷികമേഖലയേയും, മത്സ്യ മേഖലയേയും ആശ്രയിക്കുന്ന നിരവധി കുടും ബങ്ങള്‍ ക്ക് ആശ്വാസകരവുമായിരിക്കും ബോട്ട് സര്‍വ്വീസുകള്‍. നിര്‍ത്തലാക്കിയ ബോട്ടു സര്‍വ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Boats, Alappuzha, Boat service, Stopped,  Changanacherry- Alappuzha boat service Stoped,  Passengers are In distress