Follow KVARTHA on Google news Follow Us!
ad

ഇന്ത്യയെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കും, കാര്‍ഷിക മേഖലയിലെ പുരോഗതിക്ക് കൂടുതല്‍ ഊന്നല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ 2000 കോടി

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാര്‍ഷിക ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുമുള്ള നരേന്ദ്രമോഡി News, New Delhi, National, Budget, Business, Agriculture,
ന്യൂഡല്‍ഹി:(www.kvartha.com 01/02/2018) സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും കാര്‍ഷിക ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുമുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചു. ബജറ്റില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതി വേഗം മുന്നേറുകയാണെന്നും രാജ്യം അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ വിജയകരമാണെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി. ഇത്തവണ കാര്‍ഷിക മേഖലയ്ക്കായിരുന്നു ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. കാര്‍ഷികോത്പാദനവും കര്‍ഷകരുടെ വരുമാനവും നാലു വര്‍ഷം കൊണ്ട് ഇരട്ടിയായായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രൗന്‍ പദ്ധതി, ഗ്രാമീണ മേഖലയെ പുഷ്ടിപ്പെടുത്താന്‍ ശ്രമം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ 2000 കോടിയും പ്രഖ്യാപിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും പറഞ്ഞു. സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ വിജയകരമായിരുന്നെന്നും ഉല്‍പ്പാദന മേഖലയില്‍ വളര്‍ച്ചയുണ്ടെയെന്നും സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 7.5 ശതമാനം വളര്‍ച്ചയുണ്ടായതായും അദ്ദേഹം പറഞ്ഞു.

News, New Delhi, National, Budget, Business, Agriculture, Education, Budget 2018 LIVE Updates: Arun Jaitley Vows to Keep Fiscal Deficit at 3.3%, Markets in Red

ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ സംവിധാനം. ഇതിനായി വിവിധ മന്ത്രാലയങ്ങളെ ഒരുമിപ്പിക്കുമെന്നും ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സൗകര്യം ചെയ്യുമെന്നും പറഞ്ഞു. ഉല്‍പ്പാദന ക്ഷമത ഇരട്ടിയാക്കും. കാര്‍ഷികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയടക്കം ഇവിടെ തീരുമാനിക്കപ്പെടും.വിളകള്‍ക്ക് 50 ശതമാനം മിനിമം താങ്ങുവില ഉറപ്പാക്കും. കാര്‍ഷികോല്‍പ്പാദനം കഴിഞ്ഞ വര്‍ഷം റെക്കോഡ് നേട്ടത്തിലെത്തി. ഭക്ഷ്യ സംസ്‌ക്കരണത്തിനുള്ള കേന്ദ്രവിഹിതം 1400 കോടിയും ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടിയും പ്രഖ്യാപിച്ചു.


അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയും പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത്. ഇന്ത്യ ലോകത്തിലെ വലിയ അഞ്ചാമത്തെ ശക്തിയാകും ജയ്റ്റ്‌ലി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Budget, Business, Agriculture, Education, Budget 2018 LIVE Updates: Arun Jaitley Vows to Keep Fiscal Deficit at 3.3%, Markets in Red