Follow KVARTHA on Google news Follow Us!
ad

പുതുവര്‍ഷ സന്ദേശങ്ങള്‍ വാട്ട്‌സ് ആപ്പിനെ തകര്‍ത്തു

ന്യൂയോര്‍ക്ക്: (www.kvartha.com 01.01.2018) ലക്ഷക്കണക്കിനാളുകള്‍ പുതുവര്‍ഷ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാട്ട്‌സ് ആപ്പ് തകര്‍ന്നു World, Whatsapp, New Year
ന്യൂയോര്‍ക്ക്: (www.kvartha.com 01.01.2018) ലക്ഷക്കണക്കിനാളുകള്‍ പുതുവര്‍ഷ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാട്ട്‌സ് ആപ്പ് തകര്‍ന്നു. വാട്ട്‌സ് ആപ്പ് ഡൗണ്‍ എന്ന ഹാഷ്ടാഗുമായി കഴിഞ്ഞ രാത്രിയില്‍ ആയിരക്കണക്കിനാളുകളാണ് ട്വിറ്ററിലെത്തിയത്.

അര്‍ദ്ധരാത്രിയോടെ വാട്ട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്പിലും നോര്‍ത്ത്, സൗത്ത് അമേരിക്കയിലുമാണ് വാട്ട്‌സ് ആപ്പ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയത്.

 World, Whatsapp, New Year

നൂറ് കോടിയിലേറെ പേര്‍ വാട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പ്‌നി ക്ഷമ പറഞ്ഞു. സേവനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: WHATSAPP is reportedly down as millions tried to send New Year's greetings.

Keywords: World, Whatsapp, New Year