Follow KVARTHA on Google news Follow Us!
ad

പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന; നെല്ല്, പച്ചക്കറി പ്രോത്സാഹനത്തിന് ഏഴ് മേഖലകള്‍

സംസ്ഥാന ആസൂത്രണ ബോര്‍ഡ് പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക News, Alappuzha, Kerala, Vegetable, Paddy, Agirculture,
ആലപ്പുഴ:(www.kvartha.com 01/01/2018) സംസ്ഥാന ആസൂത്രണ ബോര്‍ഡ് പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നു.

നെല്ല്, മത്സ്യ കൃഷിയോടൊപ്പം പച്ചക്കറിക്കും ഊന്നല്‍ നല്‍കുകയാണ്. നെല്ല്, പച്ചക്കറി പ്രോത്സഹനത്തിനായി ഏഴ് പ്രത്യേക മേഖലകളാണ് പ്രഖ്യാപിക്കുന്നത്. നെല്ല് ഉത്പാദന മേഖലയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. 2015-16 ല്‍ 1.96 ലക്ഷം ഹെക്ടറിലായിരുന്ന നെല്‍കൃഷി പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ മൂന്നു ലക്ഷം ഹെക്ടറിലേക്കാണ് വ്യാപിപ്പിക്കുന്നത്. സംസ്ഥാനത്തെ തരിശു ഭൂമികളില്‍ കൃഷിക്ക് ഉപയുക്തമാക്കുയെന്നതാണ് ലക്ഷ്യം.

News, Alappuzha, Kerala, Vegetable, Paddy, Agirculture, Special consideration for agriculture in the 13th Five Year Plan; Seven zones for promoting paddy and vegetables


നെല്ലിനായി ഏഴ് പ്രത്യേക കാര്‍ഷികമേഖലകളാണ് പദ്ധതി നയരേഖയില്‍ പറയുന്നത്. കോള്‍ (തൃശൂര്‍),പൊക്കാളി ( എറണാകുളം), പാലക്കാട്, കൈപ്പാട് ( കണ്ണൂര്‍ ) വയനാട്, കുട്ടനാട് , ഓണാട്ടുകര (ആലപ്പുഴ). കൃഷി ഭൂമിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നെല്‍ ഉത്പാദനവും വര്‍ദ്ധിപ്പിക്കാനും കരടില്‍ സൂചിപ്പിക്കുന്നു. ജൈവപച്ചക്കറി പ്രോത്സാഹനവും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. വിഷരഹിതമായ പച്ചക്കറി ഉപയുക്തമാക്കാന്‍ വേണ്ടി വിവിധ തലങ്ങളില്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാകുകയാണ്.

പച്ചക്കറികൃഷിക്കായി ഏഴ് പ്രത്യേക കാര്‍ഷികമേഖലകളാണ് സജ്ജമാക്കുന്നത്. ദേവികുളം ( ഇടുക്കി )കഞ്ഞിക്കുഴി ( ആലപ്പുഴ), പഴയന്നൂര്‍,ഒല്ലൂക്കര, കൊടകര ( തൃശൂര്‍) ചിറ്റൂര്‍- കൊല്ലങ്കോട് (പാലക്കാട്), മാനന്തവാടി ( വയനാട്) എന്നിവിടങ്ങളാണ് പരിഗണനയില്‍. പഴം-പച്ചക്കറി പ്രൊമോഷന്‍ കൗണ്‍സില്‍ ശക്തിപ്പെടുത്തല്‍, ഒരോ പഞ്ചായത്തിലും മികച്ച വിപണന സൗകര്യമൊരുക്കല്‍ , എന്നിവയ്ക്ക് പ്രാധ്യനം നല്‍കുന്നതൊടൊപ്പം ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സംഘകൃഷി പ്രോത്സാഹിപ്പിക്കാന്‍ പച്ചക്കറി ഉത്പാദക കമ്പനികളുടെ രൂപീകരണം. കര്‍ഷിക മേഖലയിലെ സംഘങ്ങള്‍ പുനസംഘടിപ്പിക്കല്‍, അനുയോജ്യമായ വിളകള്‍ കണ്ടെത്തല്‍, മണ്ണ് പരിശോധനാ ലാബ് സ്ഥാപിക്കല്‍ എന്നിവയും പദ്ധതി കരടില്‍ പറയുന്നു.

തേന്‍ ഉത്പാദനത്തിന് പ്രത്യേക മിഷന്‍ രൂപികരിക്കും. റാഗി, ചോളം എന്നിവയുടെ കൃഷി ഉത്തര കേരളത്തിലെ വയനാട്, പാലക്കാട് ജില്ലകളില്‍ വ്യാപിപ്പിക്കും, ആദിവാസി വിഭാഗങ്ങളുടെ കിഴങ്ങു വര്‍ഗങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടെ പരമ്പരാഗത ഭക്ഷ്യ വിളകളുടെ പ്രോത്സാഹനവും ഉള്‍പ്പെടുന്നു. കേരളത്തിന്റെ സ്വന്തമായ ഔഷധകൃഷിക്കും പ്രത്യക കാര്‍ഷിക മേഖലയും കരട് പദ്ധതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Vegetable, Paddy, Agirculture, Special consideration for agriculture in the 13th Five Year Plan; Seven zones for promoting paddy and vegetables