Follow KVARTHA on Google news Follow Us!
ad

അഗ്രഹാരത്തിന്റെ ചുവരിടിഞ്ഞുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ആള്‍ക്ക് ദാരുണാന്ത്യം

അഗ്രഹാരത്തിന്റെ ചുവരിടിഞ്ഞുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ആള്‍ക്ക് ദാരുണാന്ത്യം. Thiruvananthapuram, News, Accidental Death, Obituary, Injured, hospital, Treatment, Building Collapse, Family, Dead Body, Kerala,
തിരുവനന്തപുരം: (www.kvartha.com 30.01.2018) അഗ്രഹാരത്തിന്റെ ചുവരിടിഞ്ഞുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ആള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വലിയശാലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. വലിയശാല കാന്തള്ളൂര്‍ ക്ഷേത്രത്തിന് സമീപം ചിന്നശാല സ്ട്രീറ്റില്‍ താമസിക്കുന്ന നമശിവായന്‍പിള്ള സ്വാമിയാണ് (84) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഗോമതി (74) പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.

ദമ്പതികള്‍ മാത്രമായിരുന്നു ഈ വീട്ടിലുണ്ടായിരുന്നത്. അഗ്രഹാരത്തിന്റെ തൊട്ടടുത്ത വീടുമായി ചേരുന്ന ഭാഗത്താണ് നമശിവായന്‍ പിള്ളസ്വാമിയുടെ കിടപ്പുമുറി. ഭാര്യയും ഭര്‍ത്താവും ഈ മുറിയില്‍ രണ്ട് കട്ടിലിലായിട്ടാണ് കിടന്നത്. ഇതിനിടെ നമശിവായന്‍ പിള്ള കിടന്ന കട്ടിലിന്റെ ഭാഗത്തേക്ക് വീടിന്റെ രണ്ടാമത്തെ മുറിയുടെ ചുവര്‍ ഇടിഞ്ഞു വീഴുകയായിരുന്നു.

Old man dies in accident, Thiruvananthapuram, News, Accidental Death, Obituary, Injured, hospital, Treatment, Building Collapse, Family, Dead Body, Kerala

കുമ്മായവും കല്ലുംകൊണ്ട് കെട്ടിയ ഭാഗമാണ് ഇടിഞ്ഞത്. ഇതോടെ കല്ലും തടികളുമെല്ലാം നമശിവായന്‍പിള്ളയുടെ ശരീരത്തേക്ക് പതിക്കുകയായിരുന്നു. കെട്ടിടത്തിന്റെ പലഭാഗത്തും ചിതല്‍ ബാധിച്ചിരുന്നു. അതാകാം കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണമെന്നാണ് കരുതുന്നത്.

അപകടത്തില്‍ രണ്ട് നിലകളായി നിര്‍മ്മിച്ച അഗ്രഹാരത്തിന്റെ മുകള്‍നിലയിലെ തടികൊണ്ടുള്ള സീലിംഗുകളും തകര്‍ന്ന് തറയിലേക്ക് വീണു. ചുമരിടിഞ്ഞ് വീണ ശബ്ദം കേട്ട് ഭാര്യ ഗോമതിയും കുടുംബാംഗങ്ങളും അടുത്ത വീട്ടുകാരും ഉണര്‍ന്നെങ്കിലും പൊടിപടലങ്ങള്‍ക്കിടെ എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമായില്ല. പിന്നീടാണ് ചുവരിടിഞ്ഞ് വീണതാണെന്ന് അറിയുന്നത്.

തുടര്‍ന്ന് തമ്പാനൂര്‍ ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘം അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി നമശിവായന്‍ പിള്ളയേയും ഗോമതിയേയും പുറത്തെത്തിച്ചു. ഉടന്‍ തന്നെ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും നമശിവായന്‍പിള്ള മരിച്ചു.

ടി.വി.എസ് ജീവനക്കാരനായിരുന്ന നമശിവായന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സെല്‍വറാണിയാണ് നമശിവായന്റെ മകള്‍. രാമസ്വാമി മകനാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ വീട്ടുകാര്‍ക്ക് കൈമാറും. തമ്പാനൂര്‍ പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Old man dies in accident, Thiruvananthapuram, News, Accidental Death, Obituary, Injured, hospital, Treatment, Building Collapse, Family, Dead Body, Kerala.