Follow KVARTHA on Google news Follow Us!
ad

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന്റെ മറവിലും തട്ടിപ്പ്; അമിതവില ഈടാക്കി എല്‍.ഇ.ഡി ബള്‍ബ് കച്ചവടവും, ഇന്‍ഷുറന്‍സ് തട്ടിപ്പുമായി കടലാസ് കമ്പനികള്‍, കേരളം മുഴുവന്‍ ബള്‍ബ് വില്‍പനയിലൂടെ കോടികള്‍ കൊയ്യുന്നതു കൊല്ലം കേന്ദ്രമായി രജിസ്റ്റര്‍ ചെയ്ത ഏജന്‍സി

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിലൂടെ അമിതവില ഈടാക്കി എല്‍.ഇ.ഡി ബള്‍ബ് കച്ചവടവും മൊബൈല്‍ ഫോണ്‍ വിപണിയില്‍ വ്യാജ ഇന്‍ഷുറന്‍സ് കമ്പനികളുടെ തട്ടിപ്പും വ്യാപKerala, News, Kollam, Kottayam, MLM Cheating Continues
അജോ കുറ്റിക്കന്‍

കോട്ടയം: (www.kvartha.com 31.12.2017) മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിലൂടെ അമിതവില ഈടാക്കി എല്‍.ഇ.ഡി ബള്‍ബ് കച്ചവടവും മൊബൈല്‍ ഫോണ്‍ വിപണിയില്‍ വ്യാജ ഇന്‍ഷുറന്‍സ് കമ്പനികളുടെ തട്ടിപ്പും വ്യാപകമാവുന്നു. മേക്കിങ് ഇന്ത്യയുടെ മറവിലാണ് എല്‍.ഇ.ഡി ബള്‍ബ് കച്ചവടമെങ്കില്‍ ഉപഭോക്താക്കള്‍ പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ കച്ചവടക്കാര്‍ ഇന്‍ഷുറന്‍സ് അടിച്ചേല്‍പ്പിച്ചാണ് തട്ടിപ്പ്.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ കേരളം മുഴുവന്‍ ബള്‍ബ് വില്‍പനയിലൂടെ കോടികള്‍ കൊയ്യുന്നതു കൊല്ലം കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു ഏജന്‍സിയാണ്. കൊച്ചി, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നീ നഗരങ്ങളിലാണ് കൂടുതല്‍ വില്‍പന. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ കണ്ണികളാക്കപ്പെടുന്നവര്‍ വഴി വന്‍തോതില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ വിറ്റഴിക്കപ്പെടുന്നു.

ഇന്ത്യയിലേയും വിദേശത്തേയും കമ്പനികള്‍ 110 രൂപക്കു വില്‍ക്കുന്ന ഒമ്പത് വാട്ടിന്റെ ബള്‍ബിന് ബൈനറി സിസ്റ്റത്തിലൂടെ ഈ ഏജന്‍സി ഈടാക്കുന്നത് 350 രൂപയാണ്. യാതൊരു ഗാരന്റിയുമില്ലാതെയാണ് വില്‍പന. ഡയറക്ട് മാര്‍ക്കറ്റിംഗ് ആയതിനാല്‍ ബില്ലും രസീതും നല്‍കില്ല. മറ്റ് രജിസ്റ്റേര്‍ഡ് കമ്പനികള്‍ എം.ആര്‍.പി നിയമം മറികടക്കാന്‍ പായ്ക്കറ്റില്‍ കൂടിയ വില പ്രിന്റ് ചെയ്യുകയും പകുതി വിലയ്ക്കു വില്‍ക്കുകയുമാണ് പതിവ്.

രണ്ടു വര്‍ഷം വരെ ഗാരന്റി നല്‍കുന്ന ഈ കമ്പനികള്‍ ഒമ്പത് വാട്ട് ബള്‍ബിന് 350 മുതല്‍ 400 രൂപവരെ എം.ആര്‍.പി അച്ചടിക്കുകയും 110 രൂപ മുതല്‍ 160 രൂപവരെ വില ഈടാക്കുകയും ചെയ്യുമ്പോള്‍ മേക്കിങ് ഇന്ത്യയുടെ മറവുപിടിച്ചു തുടങ്ങിയ ഏജന്‍സി എം.ആര്‍.പിയായി 350 രൂപ അച്ചടിക്കുകയും അതേ വിലയ്ക്കു വില്‍ക്കുകയും ചെയ്യുന്നു. വിവിധ കമ്പനികള്‍ എല്‍.ഇ.ഡി ബള്‍ബ് വ്യാപകമായി ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ വിലയിലും കുറവുണ്ടാവുന്നു. എന്നാല്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ഏജന്‍സികളെ ഇതൊന്നും ബാധിക്കില്ല. ബില്ലും രസീതുമില്ലാതെ നേരിട്ടു വിറ്റഴിക്കുന്നതിനാല്‍ വന്‍ ലാഭമാണുണ്ടാകുന്നത്. വില്‍പന നികുതിയിലും വെട്ടിപ്പു നടക്കുന്നു. ഏജന്‍സി നല്‍കുന്ന കണക്കും റിപ്പോര്‍ട്ടും കണക്കാക്കിയാണു വില്‍പന നികുതി ഈടാക്കുന്നതെന്നാണ് വാണിജ്യനികുതി ഓഫീസിന്റെ വിശദീകരണം. മൊബൈല്‍ ഇന്‍ഷുറന്‍സ് തട്ടിപ്പില്‍ ഏറെയും കടലാസ് കമ്പനികളാണ്. കച്ചവടക്കാരും ഇതിനു കൂട്ടുനില്‍ക്കുന്നു.

കമ്മീഷന്‍ കൈപ്പറ്റി വ്യാജ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കയാണവര്‍. ഫോണ്‍ കത്തിപ്പോയാലും വെള്ളത്തില്‍ പോയാലും മോഷണം പോയാലും പുതിയ ഫോണ്‍ നല്‍കുമെന്നും അതുമല്ലെങ്കില്‍ ഫോണ്‍ വിലയില്‍ 95 ശതമാനം തുകയും തിരികെ നല്‍കുമെന്നാണു വാഗ്ദാനം. 5,000 രൂപ മുതല്‍ മുന്തിയയിനം ഫോണുകള്‍ വാങ്ങുന്നവരെ വലയിലാക്കി അവരില്‍ നിന്നും 300 രൂപ മുതല്‍ 1000-1200 രൂപവരെ ഇന്‍ഷുറന്‍സ് തുകയായി ഈടാക്കിയാണ് തട്ടിപ്പ്.

ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കച്ചവടക്കാരും ഈ തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നു. ഫോണ്‍ വാങ്ങുന്നവരോട് പ്രത്യേക ഓഫര്‍ എന്ന പേരിലാണ് ഇത്തരം ഇന്‍ഷുറസ് പോളിസികള്‍ വിറ്റുവരുന്നത്. പ്രത്യേകം ഏജന്റുമാരും മൊബൈല്‍ കടകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. വലിയ കമ്പനിയാണെന്നും മറ്റും തെറ്റിധരിപ്പിച്ചാണ് പോളിസി എടുപ്പിക്കുന്നത്. വന്‍ തുക നല്‍കി ഫോണ്‍ വാങ്ങുന്നവര്‍ നിസാര തുക കൂടി മുടക്കി പോളിസി വാങ്ങുമെന്ന കച്ചവടതന്ത്രമാണിത്.

ബോംബെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലെ വ്യാജ കമ്പനികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഇന്‍ഷുറന്‍സ് കമ്പനികളെപ്പറ്റി അന്വേഷിച്ചാല്‍ കച്ചവടക്കാരില്‍ നിന്നും യാതൊരു വിവരവും ലഭിക്കില്ല. കമ്പനികളുടെ കസ്റ്റമര്‍ കെയര്‍ നമ്പറായി നല്‍കുന്നതും വ്യാജമാണ്. കച്ചവടക്കാരെ സമീപിച്ചാല്‍ അവരും കൈമലര്‍ത്തും.

Related News:
മണിചെയിന്‍ സംഘങ്ങള്‍ പുതിയ രൂപത്തില്‍; കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് എഴുന്നൂറിലധികം തട്ടിപ്പു കമ്പനികള്‍; പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണവും നിലച്ചു

നിരോധിച്ച മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പുമായി സ്മാര്‍ട്ട് വേ കമ്പനി ഇടുക്കിയെ പിഴിയുന്നു; നേതൃത്വം നല്കുന്നത് പീഡനക്കേസ് പ്രതിയെ രക്ഷിക്കാന് 21 ലക്ഷം കൈക്കൂലി വാങ്ങിയ പൊലീസുകാരന്‍

നാലായിരത്തിയഞ്ഞൂറ് രൂപ മുടക്കി പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത സ്മാര്‍ട്ട് വേയുടെ വിളനിലം കേരളം: ഒരു വര്‍ഷത്തിനുള്ളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങുമെന്ന് പ്രചാരണം നടത്തി പിരിച്ചെടുത്തത് നൂറു കോടിയോളം


< !- START disable copy paste -->