Follow KVARTHA on Google news Follow Us!
ad

ലിവര്‍ പൂളില്‍ വന്‍ അഗ്‌നിബാധ; 1600ഓളം വാഹനങ്ങള്‍ അഗ്‌നിക്കിരയായി

ലിവര്‍ പൂള്‍: (www.kvartha.com 01.01.2018) ലിവര്‍ പൂളിലെ ബ്രിട്ടീഷ് സിറ്റി ഇന്‍ഡോര്‍ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ 1600ഓളം വാഹനങ്ങള്‍ അഗ്‌നിക്കിരയായി. ലിWorld, Massive fire
ലിവര്‍ പൂള്‍: (www.kvartha.com 01.01.2018) ലിവര്‍ പൂളിലെ ബ്രിട്ടീഷ് സിറ്റി ഇന്‍ഡോര്‍ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ 1600ഓളം വാഹനങ്ങള്‍ അഗ്‌നിക്കിരയായി. ലിവര്‍ പൂള്‍ ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോ നടക്കുന്ന സ്ഥലത്താണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഷോ റദ്ദാക്കി. ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല.

ഒരു കാറില്‍ നിന്നുമുണ്ടായ തീ മറ്റ് വാഹനങ്ങളിലേയ്ക്ക് പടരുകയായിരുന്നു. മൂന്നാം ലെവലിലായിരുന്നു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഒന്നാം ലെവലിലായിരുന്നു ഷോയില്‍ പങ്കെടുക്കാനുള്ള കുതിരകളെ നിര്‍ത്തിയിരുന്നത്. അഗ്‌നിബാധയെ തുടര്‍ന്ന് ഇവയെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റി.

World, Massive fire

കാറുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങള്‍ ഭയപ്പെടുത്തിയെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറയുന്നു. മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് തീ കെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A reception centre was set up for people unable to get home due to the fire and locals volunteered to take in or transport those left stranded.

Keywords: World, Massive fire