Follow KVARTHA on Google news Follow Us!
ad

അമ്മമാര്‍ക്കൊപ്പം സ്നേഹം പങ്കിട്ട് മഞ്ചു വാര്യര്‍ സ്നേഹ വീട്ടില്‍

അമ്മമാരോട് സ്നേഹംപങ്കിടാന്‍ പ്രിയ നടി മഞ്ചു വാര്യര്‍ ഹരിപ്പാട് ഗാന്ധിഭവന്‍ സ്നേഹവീട്ടില്‍ എത്തി. ഒരുപാട് News, Local-News, Actress, Visit, Inauguration, Cancer, Manju warrier,
ഹരിപ്പാട്:(www.kvartha.com 01/01/2018) അമ്മമാരോട് സ്നേഹംപങ്കിടാന്‍ പ്രിയ നടി മഞ്ചു വാര്യര്‍ ഹരിപ്പാട് ഗാന്ധിഭവന്‍ സ്നേഹ വീട്ടില്‍ എത്തി. ഒരുപാട് നാളായി ഉള്ള അമ്മമാരുടെ ആഗ്രഹമാണ് മഞ്ചുവാര്യര്‍ ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍സാധിച്ചു കൊടുത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയഭാഗ്യമായാണ് ഈ നിമിഷങ്ങളെകാണുന്നതെന്നും ഇവിടെ വരാന്‍കഴിഞ്ഞില്ലായിരുനെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നു എന്നും മഞ്ചുവാര്യര്‍ പറഞ്ഞു.

അമ്മമാര്‍ അവര്‍ കാത്തിരുന്ന മകളെ കണ്ട സന്തോഷത്തിലാണ് ചടങ്ങില്‍ പുന്നപ്ര നന്മയുടെ സ്വന്തം എന്ന പദ്ധതിയുടെ ഉദ്ഘാടനവും മഞ്ചുവാര്യര്‍ നിര്‍വഹിച്ചു. അനാഥാലയങ്ങളില്‍ കഴിയുന്നവരുടെ പിറന്നാള്‍ ആഘോഷിക്കുന്ന പദ്ധതിസ്നേഹവീട് കുടുംബാംഗം കൊച്ചുമോന്റെ പിറന്നാള്‍ ആഘോഷിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു.

News, Local-News, Actress, Visit, Inauguration, Cancer, Manju warrier,  Manju warrier visit snehaveedu

തൊഴില്‍പരിശീലനങ്ങളുടെ ഭാഗമായി അമ്മമാര്‍ നിര്‍മിക്കുന്ന മാറ്റിന്റെ പ്രകാശനവും നിര്‍വഹിച്ചു. ഔഷധസസ്യ ഉദ്യാനം ജില്ലാകൃഷി ഓഫീസര്‍ ജയന്‍ സമ്മാനിച്ചു. ഡാന്‍സ് കളിച്ച് കിട്ടുന്ന പണം കാന്‍സര്‍ രോഗികള്‍ക്ക് സമ്മാനിക്കുന്ന ചിപ്പി, കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനംചെയ്ത അര്‍ച്ചന ,ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അജു, മിത്രജ്യോതി,നിലമ്പൂര്‍ അമല്‍കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീംസെക്രട്ടറി മുബഷിര്‍, അബ്ബാ മോഹനന്‍ എന്നിവരെ ആദരിച്ചു ,ചടങ്ങില്‍ഡോ.രാഖി രാജ് ,അധ്യക്ഷത വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Local-News, Actress, Visit, Inauguration, Cancer, Manju warrier,  Manju warrier visit snehaveedu