Follow KVARTHA on Google news Follow Us!
ad

ആലപ്പുഴ പീഡനം; ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി കേസ് ഒതുക്കി തീര്‍ക്കുന്നു, മഹിളാ മോര്‍ച്ച

ആലപ്പുഴ മംഗലം പീഡന കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി കേസ് ഒതുക്കി തീര്‍ക്കാന്‍Alappuzha, News, Criticism, Molestation, Arrest, Strike, Inauguration, BJP, Kerala,
ആലപ്പുഴ: (www.kvartha.com 30.01.2018) ആലപ്പുഴ മംഗലം പീഡന കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി കേസ് ഒതുക്കി തീര്‍ക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നതായി മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ ശാന്തകുമാരി പറഞ്ഞു. നീതി നടപ്പാക്കാന്‍ ബാധ്യതപ്പെട്ടവര്‍ അതിന്റെ ലംഘകരാകുന്നതിന്റെ തെളിവാണ് 16 വയസുകാരി മംഗലത്തു നിയമപാലകരാല്‍ പീഡിപ്പിക്കപ്പെട്ടത്.

ഉന്നതരെ ഒഴിവാക്കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ അധികാരികള്‍ ശ്രമിച്ചാല്‍ ശക്തമായ സമരവുമായി മഹിളാ മോര്‍ച്ച മുന്നോട്ടു വരുമെന്നും ശാന്തകുമാരി പറഞ്ഞു. പീഡന കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടു മഹിളാ മോര്‍ച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന നില്‍പ്പ് സമരം ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

Mahila Morcha criticized Alappuzha molestation case, Alappuzha, News, Criticism, Molestation, Arrest, Strike, Inauguration, BJP, Kerala

മഹിളാ മോര്‍ച്ച ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സുമ ചന്ദ്രബാബു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറിമാരായ ഗീതാ രാംദാസ്, സുമി ഷിബു, എല്‍.പി. ജയചന്ദ്രന്‍, ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാര്‍, മറ്റു ഭാരവാഹികളായ പ്രതിഭ, റോഷ്‌നി, ഫിലോമിന, കവിത, രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസന്‍, ജി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Mahila Morcha criticized Alappuzha molestation case, Alappuzha, News, Criticism, Molestation, Arrest, Strike, Inauguration, BJP, Kerala.