Follow KVARTHA on Google news Follow Us!
ad

കുടുംബശ്രീ പ്രവര്‍ത്തകരെ മാനസികമായി പഡിപ്പിച്ച് സിപിഎമ്മില്‍ ചേര്‍ക്കുന്നു, കുലശേഖരപുരം പഞ്ചായത്ത് ഭരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ പരാതിയുമായി കോണ്‍ഗ്രസ്

കുലശേഖരപുരം പഞ്ചായത്ത് ഭരണക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകരെ News, Kerala, CPM, Congress, Ombudsman, Kudumbashree, Panchayath
കരുനാഗപ്പള്ളി:(www.kvartha.com 01/01/2017) കുലശേഖരപുരം പഞ്ചായത്ത് ഭരണക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകരെ മാനസികമായി പീഡിപ്പിച്ച് സി പി എം മെമ്പര്‍ഷിപ്പ് എടുപ്പിക്കുകയും വിവിധ പദ്ധതികള്‍ പറഞ്ഞ് കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും അന്യായമായി പണപ്പിരിവ് നടത്തുകയും ചെയ്യുന്ന നടപടിയെ ഓംബുഡ്സ്മാന്‍ നേരിട്ടന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് കുലശേഖരപുരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

പഞ്ചായത്തിന്റെ ദൈനംദിന ഭരണത്തില്‍ സ്വന്തമായ തീരുമാനങ്ങളൊന്നും എടുക്കുവാന്‍ കഴിവില്ലാത്ത പഞ്ചായത്ത് പ്രസിഡന്റിനെ റബ്ബര്‍ സ്റ്റാമ്പാക്കി ഇരുത്തി സി.പി.എംന്റെ സഖാക്കളാണ് പഞ്ചായത്ത് ഭരിക്കുന്നതെന്നും ഒത്തിരി അവാര്‍ഡുകള്‍ വാങ്ങിയെന്ന് അവകാശപ്പെടുന്ന പഞ്ചായത്തില്‍ സാധാരണജനവിഭാഗത്തിനുവേണ്ടി ഒരു പദ്ധതികള്‍ പോലും നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

News, Kerala, CPM, Congress, Ombudsman, Kudumbashree, Panchayath, Local-News, Kulasekarapuram kudumbashree members against cpm

കുടുംബശ്രീപ്രവര്‍ത്തകരെ മാനസ്സികമായി പീഡിപ്പിക്കുന്ന പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ്ണ നടത്തുവാനും തീരുമാനിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ബിന്ദുകൃഷ്ണ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അശോകന്‍ കുറുങ്ങപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഡി സി സി ജന:സെക്രട്ടറി കെ രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. നീലുകുളം സദാനന്ദന്‍, അഡ്വ:എം.ഇബ്രാഹിംകുട്ടി, കെ എസ് പുരം സുധീര്‍, അലാവുദ്ദീന്‍, എന്‍ രാജു തുടങ്ങിയവര്‍ സംസാരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, CPM, Congress, Ombudsman, Kudumbashree, Panchayath, Local-News, Kulasekarapuram kudumbashree members against cpm