Follow KVARTHA on Google news Follow Us!
ad

പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും മാണിയുടെ രൂക്ഷ വിമര്‍ശനം; എല്‍ ഡി എഫിന് തലോടല്‍

പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും മാണിയുടെ രൂക്ഷ വിമര്‍ശനം. എല്‍ ഡിKottayam, News, Politics, Criticism, BJP, Congress, Report, Farmers, UPA, Kerala
കോട്ടയം: (www.kvartha.com 30.01.2018) പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും മാണിയുടെ രൂക്ഷ വിമര്‍ശനം. എല്‍ ഡി എഫിന് തലോടല്‍. 85-ാം ജന്മദിനത്തിലാണ് പാര്‍ട്ടി മുഖപത്രമായ പ്രതിച്ഛായയില്‍ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ചും അതേസമയം എല്‍.ഡി.എഫിനോട് മൃദുസമീപനം സ്വീകരിച്ചും ലേഖനം എഴുതിയത്. കേരളാ കോണ്‍ഗ്രസ് എന്തുകൊണ്ട് സമദൂരം സ്വീകരിക്കുന്നു എന്ന പേരിലുള്ള ലേഖനത്തിലാണ് മാണിയുടെ വിമര്‍ശനം.

കസ്തൂരി രംഗന്‍, മാധവ് ഗാഡ്ഗില്‍ വിഷയങ്ങളില്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടുകളായിരുന്നു കോണ്‍ഗ്രസിന്റേയും കേന്ദ്രത്തിലെ മുന്‍ യു.പി.എ സര്‍ക്കാരിന്റേതെന്നും മാണി കുറ്റപ്പെടുത്തി. ഈ രണ്ട് റിപ്പോര്‍ട്ടുകളും വന്നത് കേരളവും കേന്ദ്രവും കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തായിരുന്നുവെന്നും മാണി പറയുന്നു.

K M Mani criticises Congress, BJP, takes soft stance towards LDF, Kottayam, News, Politics, Criticism, BJP, Congress, Report, Farmers, UPA, Kerala

മലയോര മേഖലയിലെ പട്ടയ വിതരണത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് കോണ്‍ഗ്രസാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോഴാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K M Mani criticises Congress, BJP, takes soft stance towards LDF, Kottayam, News, Politics, Criticism, BJP, Congress, Report, Farmers, UPA, Kerala.