Follow KVARTHA on Google news Follow Us!
ad

വടക്കേ ഇന്ത്യ തണുത്ത് വിറയ്ക്കുന്നു; കടുത്ത മൂടല്‍ മഞ്ഞില്‍ ഡല്‍ഹി എയര്‍പോര്‍ട്ട് അടച്ചുപൂട്ടി

ന്യൂഡല്‍ഹി: (www.kvartha.com 01.01.2018) യുപി അടക്കമുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തണുത്ത് വിറയ്ക്കുന്നു. കടുത്ത മൂടല്‍ മഞ്ഞില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അടച്ചിട്ടു. കാഴ്ച 50 മീറ്ററിലും കുറഞ്ഞതിനാലാണിത്.Fog, Cold wave, Dense fog, Delhi fog, North India fog
ന്യൂഡല്‍ഹി: (www.kvartha.com 01.01.2018) യുപി അടക്കമുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ തണുത്ത് വിറയ്ക്കുന്നു. കടുത്ത മൂടല്‍ മഞ്ഞില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അടച്ചിട്ടു. കാഴ്ച 50 മീറ്ററിലും കുറഞ്ഞതിനാലാണിത്. എയര്‍പോര്‍ട്ടിനകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്ന 350 വിമാന സര്‍വീസുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയോ വൈകുകയോ ചെയ്യും.

മൂടല്‍ മഞ്ഞ് ട്രെയിന്‍ ഗതാഗതത്തേയും പ്രതികൂലമായി ബാധിച്ചു. 56 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 20 ട്രെയിനുകളുടെ സമയക്രമം മാറ്റി. 15 ട്രെയിനുകള്‍ റദ്ദാക്കി.

Fog, Cold wave, Dense fog, Delhi fog, North India fog

ഡല്‍ഹിയിലെ കുറഞ്ഞ താപനില 7 ഡിഗ്രിയും കൂടിയ താപനില 21 ഡിഗ്രിയും ആണ്. അന്തരീക്ഷ മലിനീകരണം അപകടകരമായ രീതിയില്‍ ഉയര്‍ന്നു. എയര്‍ ക്വാളിറ്റി ഷാദിപൂരില്‍ 332, സിരി ഫോര്‍ട്ടില്‍ 388, ഐടി ഒയില്‍ 182, ദ്വാരകയില്‍ 257 എന്നിങ്ങനെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: In Delhi, the minimum temperatures dropped to 7 degrees Celsius with maximum temperature hovering around 21 degrees Celsius on Monday morning.

Keywords: Fog, Cold wave, Dense fog, Delhi fog, North India fog