Follow KVARTHA on Google news Follow Us!
ad

അതിര്‍ത്തി ചെക് പോസ്റ്റില്ലാതായതോടെ കള്ളക്കടത്തുകാര്‍ക്ക് ചാകര; കടത്തുന്നത് കോടികളുടെ ഏലയ്ക്ക

വാണിജ്യനികുതി ചെക് പോസ്റ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ജില്ലയില്‍നിന്ന്Idukki, News, GST, Increased, Allegation, Business, Kerala,
കൊച്ചറ(ഇടുക്കി): (www.kvartha.com 30.12.2017) വാണിജ്യനികുതി ചെക് പോസ്റ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ജില്ലയില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റിലൂടെ ഏലയ്ക്കാ കള്ളക്കടത്ത് വ്യാപകമായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കേരള- തമിഴ്‌നാട് അതിര്‍ത്തി മേഖലകളിലെ വാണിജ്യ നികുതി വകുപ്പിന്റെ ചെക് പോസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതിനുശേഷമാണ് കോടിക്കണക്കിനു രൂപയുടെ ഏലയ്ക്ക ചെക്‌പോസ്റ്റിലൂടെ തമിഴ്‌നാട്ടിലേക്ക് കടത്തിയത്.

ഏലയ്ക്കാ കടത്തിയ മാഫിയ സംഘത്തെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. ബോഡിമെട്ട്, കമ്പംമെട്ട് ചെക് പോസ്റ്റ് കേന്ദ്രീകരിച്ചാണ് നെടുങ്കണ്ടത്തെ കള്ളക്കടത്ത് മാഫിയസംഘം ഏലയ്ക്കായും കുരുമുളകും പട്ടാപ്പകല്‍ കടത്തുന്നത്. രാത്രിയില്‍ നടന്നിരുന്ന കള്ളക്കടത്ത് ഇപ്പോള്‍ പകലാണെന്നും ആരോപണം ഉയര്‍ന്നു.



ബോഡിമെട്ട്, കമ്പംമെട്ട് ചെക് പോസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള രാജാപ്പാറ, ചതുരംഗപ്പാറ, ബിയല്‍റാം, ആനക്കല്ല് എന്നീ പ്രദേശങ്ങളിലെ സമാന്തര പാതയിലൂടെയും ചെക് പോസ്റ്റിലൂടെ നേരിട്ടുമാണ് ദിനം പ്രതി 5000 മുതല്‍ 10000 കിലോ വരെ ഏലക്കായും കുരുമുളകും കടത്തുന്നത്.

തമിഴ് നാട്ടില്‍ ഏലക്കായ്ക്ക് വില വര്‍ധിച്ചതോടെയാണ് ഏലയ്ക്കാ കള്ളക്കടത്ത് സംഘം ഇടക്കാലത്തിനുശേഷം വീണ്ടും സജീവമായത്. ജിഎസ്ടി നിലവില്‍ വന്നശേഷം ഒരു സംസ്ഥാനത്ത് നിന്നു മറ്റൊരു സംസ്ഥാനത്ത് ഉല്‍പന്നങ്ങള്‍ എത്തിച്ച് വില്‍ക്കണമെങ്കില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷനൊന്നുമില്ലാതെയാണ് ജീപ്പുകളില്‍ ഏലക്കായും കുരുമുളകും കടത്തുന്നതെന്നാണ് ആരോപണം. ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദവും കള്ളക്കടത്തിനുണ്ട്.

നോട്ട് പ്രതിസന്ധി മൂലം ഓക്ഷന്‍ സെന്ററുകളില്‍ സാമ്പത്തിക ക്രയവിക്രയം മന്ദഗതിയിലായതിനാല്‍ ഹൈറേഞ്ച് മേഖലയെ കള്ളക്കടത്ത് സംഘം രണ്ടായി തിരിച്ച് കര്‍ഷകരുടെ കയ്യില്‍ നിന്ന് ഏലയ്ക്കാ വാങ്ങിയശേഷം കിലോയ്ക്ക് 60 രൂപ ലാഭത്തിലാണ് തമിഴ് നാട്ടിലെത്തിച്ച് വില്‍ക്കുന്നത്. കള്ളക്കടത്ത് ലോബിയെ ഭയന്നാണ് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. സര്‍ക്കാരിനു ലഭിക്കേണ്ട കോടികളാണ് കള്ളക്കടത്തിലൂടെ നഷ്ടപ്പെടുന്നത്.

ഉല്‍പാദകര്‍ക്ക് അവഗണനയും കള്ളക്കടത്തുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സൗഭാഗ്യകാലവും എന്നതാണ് ഹൈറേഞ്ചിലെ ഏലക്കാ ഉല്‍പാദന- വിപണന മേഖലയിലെ സ്ഥിതി. വന്‍കിട മാഫിയ സംഘമാണ് മേഖലയിലെ കള്ളക്കടത്തു നിയന്ത്രിക്കുന്നത്. മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും മേഖലയില്‍ സ്ഥിരമാണ്.
Rise in cardamom smuggling into Idukki,Idukki, News, GST, Increased, Allegation, Business, Kerala.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rise in cardamom smuggling into Idukki,Idukki, News, GST, Increased, Allegation, Business, Kerala.