Follow KVARTHA on Google news Follow Us!
ad

മസാജിന്റെ മറവില്‍ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ ആഫ്രിക്കന്‍ സംഘം അറസ്റ്റില്‍; ഇരകളെ കണ്ടെത്തുന്നത് സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യം ചെയ്തും

മസാജിന്റെ മറവില്‍ ആളുകളെ മര്‍ദിച്ചു പണം തട്ടിയ ആഫ്രിക്കന്‍ സംഘത്തെ അബുദാബി പോലീസ് Abu Dhabi, News, Crime, Criminal Case, Social Network, Photo, Flat, Cheating, Police, Arrest, Protection, Gulf, World,
അബുദാബി: (www.kvartha.com 30.12.2017) മസാജിന്റെ മറവില്‍ ആളുകളെ മര്‍ദിച്ചു പണം തട്ടിയ ആഫ്രിക്കന്‍ സംഘത്തെ അബുദാബി പോലീസ് അറസ്റ്റു ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെയും പരമ്പരാഗത പരസ്യരീതികളിലൂടെയുമാണ് പ്രതികള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. 120 ആഫ്രിക്കന്‍ വംശജരാണ് മസാജ് കേന്ദ്രങ്ങളുടെ പരസ്യം നല്‍കി ആളുകളെ കബളിപ്പിച്ചു പണം തട്ടിയ കേസില്‍ അറസ്റ്റിലായതെന്നു തലസ്ഥാന പോലീസ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രി . അഹ്മദ് സൈഫ് അല്‍ മുഹൈരി അറിയിച്ചു.

യൂറോപ്യന്‍ വനിതകളുടെ പടം പതിച്ച കാര്‍ഡുകളും പോസ്റ്ററുകളും തയാറാക്കി സോഷ്യല്‍ മീഡിയകള്‍ വഴിയും അല്ലാതെയും ഉഴിച്ചിലിനു ആളുകളെ തേടുകയാണ് ഇവര്‍ ചെയ്തിരുന്നത്. പരസ്യത്തില്‍ ആകൃഷ്ടരായി ആവശ്യക്കാര്‍ ഇവരുടെ ഫ് ളാറ്റുകളില്‍ എത്തുന്നതോടെ അവരെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും പണവും കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയാണ് ഇവരുടെ രീതി.

Police arrested the money laundering fraud in the spot, Abu Dhabi, News, Crime, Criminal Case, Social Network, Photo, Flat, Cheating, Police, Arrest, Protection, Gulf, World

കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും ഇരകളുടെ പരാതിയും പരിഗണിച്ചു വ്യാജ ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ക്കെതിരെ പോലീസ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്. പരസ്യങ്ങളില്‍ വഞ്ചിതരായി പണവും മാനവും നഷ്ടപ്പെടുത്തുന്നതിനെതിരെയാണ് പോലീസ് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്. പ്രത്യേക ബ്രോഷറുകള്‍ തയാറാക്കിയാണ് പോലീസിന്റെ സുരക്ഷാ വകുപ്പായ ' അമാന്‍ ' ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തലവച്ചു കൊടുക്കാതിരിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തിറങ്ങിയത്.

ഏതെങ്കിലും വിധത്തില്‍ ഈ ക്രിമിനല്‍ വലകളില്‍ കുടുങ്ങിയിട്ടുള്ളവര്‍ പോലീസില്‍ പരാതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളില്‍ ജാഗ്രത വേണമെന്നും തലസ്ഥാന പോലീസ് അറിയിക്കുന്നു. ഇതുവഴി പരിചയപ്പെടുന്ന സ്ത്രീകള്‍ പണാപഹരണം നടത്താന്‍ പിന്നീടും പലവഴികളും ഇരകള്‍ക്കെതിരെ ഉപയോഗിക്കുമെന്ന മുന്നറിയിപ്പും പോലീസ് നല്‍കുന്നുണ്ട്. 8002626 പോലീസ് ടോള്‍ ഫ്രീ നമ്പറിലും 2828 ലേക്ക് മൊബൈല്‍ സന്ദേശം അയച്ചും പോലീസിന്റെ സമൂഹ മാധ്യമ വിഭാഗമായ അമാന്‍ സേവനങ്ങളിലൂടെയും പരാതികള്‍ അറിയിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police arrested the money laundering fraud in the spot, Abu Dhabi, News, Crime, Criminal Case, Social Network, Photo, Flat, Cheating, Police, Arrest, Protection, Gulf, World.