Follow KVARTHA on Google news Follow Us!
ad

രമേശ് ചെന്നിത്തലയുടെ പുതുവര്‍ഷാഘോഷം പതിവ് പോലെ ആദിവാസികളോടൊപ്പം

പതിവ് പോലെ ഇത്തവണയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതുവര്‍ഷാഘോഷംThiruvananthapuram, News, Politics, Ernakulam, Family, New Year, Celebration, Kerala,
തിരുവനന്തപുരം: (www.kvartha.com 30.12.2017) പതിവ് പോലെ ഇത്തവണയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതുവര്‍ഷാഘോഷം ആദിവാസികളോടൊപ്പം. ഇത്തവണ എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കുട്ടമ്പുഴ കുഞ്ചിപ്പാറക്കുടിയിലാണ് രമേശ് ചെന്നിത്തല കുടംബസമേതം പുതുവര്‍ഷം ചിലവിടുന്നത്.

ജനുവരി ഒന്നിന് രാവിലെ ഒമ്പതു മണിക്ക് പൂയംകുട്ടി ബ്ലാവന കടത്തുകടവില്‍ എത്തുന്ന രമേശ് ചെന്നിത്തലയെയും കുടംബത്തെയും ആദിവാസികള്‍ പരമ്പരാഗത രീതിയില്‍ സ്വീകരിച്ച് ആദിവാസി ഊരിലെത്തിക്കും. സമീപ ആദിവാസി മേഖലകളായ തലവച്ചുപാറ, വാരിയംകുടി, കല്ലേലിമേട് തുടങ്ങിയ സ്ഥലങ്ങളിലും പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും. ദിവസം മുഴുവന്‍ അദ്ദേഹം ആദിവാസികളോടൊപ്പം ചിലവഴിക്കും. ഇത് ആറാംതവണയാണ് രമേശ് ചെന്നിത്തല പുതുവര്‍ഷം ആദിവാസി, പട്ടിക ജാതി കോളനികളില്‍ ചിലവിടുന്നത്.

Opp Leader will celebrate New Year with tribes, Thiruvananthapuram, News, Politics, Ernakulam, Family, New Year, Celebration, Kerala.

അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായിരിക്കെ തുടങ്ങിയ പതിവാണിത്. ആദിവാസികളുടെയും പട്ടിക ജാതിക്കാരുടെയും ഉള്‍പ്പെടെ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് വര്‍ഷം തോറും പുതുവര്‍ഷ ദിനത്തില്‍ തീര്‍ത്ഥ യാത്ര പോലെ നടത്തുന്ന ഈ ഉദ്യമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Opp Leader will celebrate New Year with tribes, Thiruvananthapuram, News, Politics, Ernakulam, Family, New Year, Celebration, Kerala.