Follow KVARTHA on Google news Follow Us!
ad

കുല്‍ഭൂഷണ്‍ യാദവിന്റെ ഭാര്യയേയും മാതാവിനേയും അപമാനിച്ച സംഭവം: ചെരിപ്പ് വാങ്ങി പാക്ക് ഹൈകമ്മീഷനിലേയ്ക്ക് അയച്ച് ബിജെപി നേതാവിന്റെ പ്രതിഷേധം

ന്യൂഡല്‍ഹി: (www.kvartha.com 30.12.2017) പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കുല്‍ഭൂഷണ്‍ യാദവിന്റെ ഭാര്യയ്ക്കും മാതാവിനും ഏല്‍ക്കേണ്ടി വന്ന അപമാനത്തില്‍ രോKulbhushan Jadhav case, Delhi BJP spokesperson, Tajinder Pal Singh Bagga, Slipper, Pakistan High Commission
ന്യൂഡല്‍ഹി: (www.kvartha.com 30.12.2017) പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കുല്‍ഭൂഷണ്‍ യാദവിന്റെ ഭാര്യയ്ക്കും മാതാവിനും ഏല്‍ക്കേണ്ടി വന്ന അപമാനത്തില്‍ രോഷം പ്രകടിപ്പിക്കാനായി വേറിട്ട പ്രതിഷേധവുമായി ബിജെപി നേതാവ്. ഡല്‍ഹി ബിജെപിയിലെ തജീന്ദര്‍ പല്‍ സിംഗ് ബഗ്ഗയാണ് പാക്ക് ഹൈക്കമ്മീഷനിലേയ്ക്ക് ഓണ്‍ലൈന്‍ വഴി ചെരിപ്പ് വാങ്ങി അയച്ചത്.

പാക്കിസ്ഥാന് ചെരിപ്പുകളാണ് ആവശ്യം. അവര്‍ക്ക് ചെരിപ്പുകള്‍ കൊടുക്കാം. ഞാന്‍ ചെരിപ്പുകള്‍ ഓര്‍ഡര്‍ ചെയ്ത് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലേയ്ക്ക് അയച്ചിട്ടുണ്ട്- എന്ന് ബഗ്ഗ ട്വിറ്ററിലൂടെ അറിയിച്ചു.

Kulbhushan Jadhav case, Delhi BJP spokesperson, Tajinder Pal Singh Bagga, Slipper, Pakistan High Commission

ദേശീയവാദികള്‍ പാക്കിസ്ഥാനിലേയ്ക്ക് ചെരിപ്പുകള്‍ അയക്കുന്ന ഒരു ഓണ്‍ലൈന്‍ ക്യാമ്പയിനും ബഗ്ഗ തുടക്കം കുറിച്ചിട്ടുണ്ട്.

കുല്‍ഭൂഷണ്‍ യാദവിനെ കാണാനായി പാക്കിസ്ഥാനിലെത്തിയ ഭാര്യയുടേയും മാതാവിന്റേയും സിന്ദൂരം മായ്ച്ചതും താലി ഊരി മാറ്റിയതും വന്‍ വിവാദമായിരുന്നു. ഡിസംബര്‍ 25നായിരുന്നു കൂടിക്കാഴ്ച.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Jadhav's mother and wife had recently visited Pakistan and were forced to remove their 'mangalsutra', bindi, bangles and footwear by the Pakistani authorities before they were allowed to meet him through a glass screen.

Keywords: Kulbhushan Jadhav case, Delhi BJP spokesperson, Tajinder Pal Singh Bagga, Slipper, Pakistan High Commission