Follow KVARTHA on Google news Follow Us!
ad

മതം ഏതായാലും മനുഷ്യന്‍ നന്നാവുക എന്ന ഗുരുസന്ദേശം ഉള്‍ക്കൊണ്ടാല്‍ ലോകത്ത് നിലനില്‍ക്കുന്ന എല്ലാ സംഘര്‍ഷങ്ങള്‍ക്കും പരിഹാരമാകുമെന്ന് ശ്രീലങ്കന്‍ സ്പീക്കര്‍ കാരു ജയസൂര്യ

മതം ഏതായാലും മനുഷ്യന്‍ നന്നാവുക എന്ന ഗുരുസന്ദേശം ഉള്‍ക്കൊണ്ടാല്‍ ലോകത്ത് നിMessage, News, Religion, Inauguration, Local-News, Kerala,
ശിവഗിരി: (www.kvartha.com 30.12.2017) മതം ഏതായാലും മനുഷ്യന്‍ നന്നാവുക എന്ന ഗുരുസന്ദേശം ഉള്‍ക്കൊണ്ടാല്‍ ലോകത്ത് നിലനില്‍ക്കുന്ന എല്ലാ സംഘര്‍ഷങ്ങള്‍ക്കുമുള്ള പരിഹാരമാവുമെന്ന് ശ്രീലങ്കന്‍ സ്പീക്കര്‍ കാരു ജയസൂര്യ . ആത്മീയ സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യ സമത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജാതി വ്യവസ്ഥ ഇല്ലാതാക്കാന്‍ യത്‌നിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു ശ്രീനാരായണ ഗുരുദേവന്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 85-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളെ ആത്മീയമായും സാമൂഹികമായും ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. ഈ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനാണ് ഗുരുദേവന്‍ ദേവാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചത്. ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ജാതിവ്യവസ്ഥയെ ഇതിലൂടെ ഇല്ലാതാക്കാന്‍ ഗുരുവിന് കഴിഞ്ഞു. തന്റെ ജീവിതത്തിലൂടെയും സന്ദേശങ്ങളിലൂടെയും സമൂഹത്തിന് വെളിച്ചവും പ്രതീക്ഷയും പകര്‍ന്ന സമാധാനത്തിന്റെ പ്രവാചകനെന്ന നിലയിലാണ് ജനകോടികള്‍ അദ്ദേഹത്തെ ആരാധിക്കുന്നത്.

Karu Jayasoorya about Sree Narayanu Guru, Message, News, Religion, Inauguration, Local-News, Kerala.

ദൈനംദിന ജീവിതത്തിലെ പ്രായോഗിക തത്വശാസ്ത്രത്തിന്റെ അടിസ്ഥാന സന്ദേശമായിരുന്നു ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ദര്‍ശനം. എല്ലാ മതങ്ങളുടെയും സത്ത ഒന്നാണെന്ന് അദ്ദേഹം കാട്ടിത്തന്നു.

ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ചു. സ്വാമി പ്രകാശാനന്ദ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായിരുന്നു. എം.പിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, കെ.സി.വേണുഗോപാല്‍, എ.സമ്പത്ത്, വി.ജോയി എം.എല്‍.എ, ഗോകുലം ഗോപാലന്‍, മുനിസിപ്പല്‍ ചെയര്‍പേഴ് സണ്‍ ബിന്ദുഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karu Jayasoorya about Sree Narayanu Guru, Message, News, Religion, Inauguration, Local-News, Kerala.