Follow KVARTHA on Google news Follow Us!
ad

കാത്തിരുന്ന ബ്ലാസ്റ്റേര്‍സ്-ബംഗളൂരു പോരാട്ടം ഞായറാഴ്ച്ച; പുതുവര്‍ഷരാവ് ആരുടേതാവും?

പുതുവര്‍ഷരാവ് ആരുടേതാവും എന്നാണ് ഇന്ത്യന്‍കാല്പ്പന്തുലോകം ഉറ്റുനോക്കുന്നത്. Kerala, Kochi, News, Sports, Football, Kerala Blasters, ISL, New Year, Chant, Fans, Social Media, Match, Manjappada, West Block Blues, Rivalry
കൊച്ചി: (www.kvartha.com 30.12.2017) പുതുവര്‍ഷരാവ് ആരുടേതാവും എന്നാണ് ഇന്ത്യന്‍കാല്പ്പന്തുലോകം ഉറ്റുനോക്കുന്നത്. ഐഎസ്എല്ലില്‍ കരുത്തരായ ബംഗളൂരു എഫ് സിയും കേരളാ ബ്ലാസ്റ്റേര്‍സും തമ്മിലുള്ള പോരാട്ടം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ പുല്‍മൈതാനത്തിനു തീപിടിപ്പിക്കും. പുതുവത്സരാഘോഷത്തിമിര്‍പ്പില്‍ ഇരുടീമുകളും ബൂട്ടുകെട്ടിയിറങ്ങുമ്പോള്‍ മാസങ്ങള്‍ പിന്നിടുന്ന ആരാധകപോര്‍വിളികള്‍ക്കും തീരുമാനമാകും.

ഐഎസ്എല്‍ സീസണിന് മുമ്പ് നിലവില്‍ കേരളാ ബ്ലാസ്‌റ്റേര്‍സ് താരങ്ങളായ സി കെ വിനീതും റിനോ ആന്റോയും തങ്ങളുടെ മുന്‍ ക്ലബ്ബായ ബംഗളൂരുവിന്റെ എഎഫ്‌സി കപ്പ് മത്സരം കാണാന്‍ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന ബംഗളൂരുവിന്റെ ഫാന്‍സ് ഗ്രൂപ്പ് ചാന്റ് മുഴക്കി താരങ്ങള്‍ക്കെതിരെ തെറിയഭിഷേകം നടത്തിയിരുന്നു. ഇതോടെയാണ് ബംഗളൂരു-ബ്ലാസ്‌റ്റേര്‍സ് വൈരം ചൂടുപിടിച്ചത്.

Kerala, Kochi, News, Sports, Football, Kerala Blasters, ISL, New Year, Chant, Fans, Social Media, Match, Manjappada, West Block Blues, Rivalry

മുംബൈ സിറ്റി എഫ്‌സിക്കെതിരായ ആദ്യ മത്സരത്തില്‍ 'ഹൂ ദി ഫക്ക് ഈസ് കേരളാ ബ്ലാസ്‌റ്റേര്‍സ്' എന്നും 'ഫക്ക് ഓഫ് മഞ്ഞപ്പട' എന്നും ചാന്റ് മുഴക്കിയ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ഇന്ത്യന്‍ ഫുട്‌ബോളിലെ പുതിയൊരു റിവാല്‍റിക്ക്് വഴിയൊരുക്കി. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഇരുടീമുകളുടെയും ആരാധകര്‍ പരസ്പരം പോര്‍വിളികള്‍ നടത്തി.

ഐ എസ് എല്‍ നാലാം സീസണിന് തുടക്കം കുറിച്ച നാള്‍ മുതല്‍ ആരാധകര്‍ പ്രത്യാശയോടെ കാത്തിരിക്കുന്ന ബംഗളൂരു-ബ്ലാസ്റ്റേര്‍സ് നാളെ കൊച്ചിയില്‍ അരങ്ങേറുമ്പോള്‍ പതിനായിരങ്ങള്‍ സ്റ്റേഡിയത്തിലും അതിന്റെ നൂറുമടങ്ങ് ടെലിവിഷനു മുമ്പിലും മഞ്ഞപ്പടയ്ക്കു വേണ്ടി ആര്‍പ്പുവിളിക്കാനുണ്ടാവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Sports, Football, Kerala Blasters, ISL, New Year, Chant, Fans, Social Media, Match, Manjappada, West Block Blues, Rivalry, ISL: Blasters Face Bengaluru In New Year Eve