Follow KVARTHA on Google news Follow Us!
ad

ഹിമാചലില്‍ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രിക്ക് തന്നെ

ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി ജെയ് റാം താക്കൂര്‍Politics, Chief Minister, News, Education, Health, Minister,
ഷിംല: (www.kvartha.com 30.12.2017) ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി ജെയ് റാം താക്കൂര്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കി. പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈവശം വെയ്ക്കും. ആഭ്യന്തരം, ധനകാര്യം, പൊതുഭരണം, ആസൂത്രണം തുടങ്ങിയ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.

Himachal Pradesh CM Jai Ram Thakur allots portfolios to ministers: Who gets what,Politics, Chief Minister, News, Education, Health, Minister

കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാരുടെ ചുമതലകള്‍ വ്യക്തമാക്കിയത്. മറ്റു വകുപ്പുകളും മന്ത്രിമാരും- മനീന്ദര്‍ സിങ്ങ് താക്കൂര്‍: ആരോഗ്യം, ജലവിഭവം, ഹോര്‍ട്ടികള്‍ച്ചര്‍, സൈനികക്ഷേമം. കിഷന്‍ കപൂര്‍: സിവില്‍ സപ്ലൈസ്. സുരേഷ് ഭരദ്വാജ്: വിദ്യാഭ്യാസം, നിയമം, പാര്‍ലമെന്ററി കാര്യം. ഏക വനിതാമന്ത്രിയായ സര്‍വീണ്‍ ചൗധരിക്ക് നഗരവികസനമാണ് നല്‍കിയത്.

Keywords: Himachal Pradesh CM Jai Ram Thakur allots portfolios to ministers: Who gets what,Politics, Chief Minister, News, Education, Health, Minister.