Follow KVARTHA on Google news Follow Us!
ad

മുടിക്കൊപ്പം പോക്കറ്റും കാലിയാകും; മുടി മുറിക്കുന്നതിന് ചാര്‍ജ് കൂട്ടുന്നു, പുതുക്കിയ നിരക്ക് ഇങ്ങനെ

അവശ്യ സാധനങ്ങള്‍ക്ക് വില കൂട്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്നത് തുടര്‍ സംഭവങ്ങളാണ്.kasaragod, News, Local-News, Business, Press meet, Kerala,
കാസര്‍കോട്: (www.kvartha.com 30.12.2017) അവശ്യ സാധനങ്ങള്‍ക്ക് വില കൂട്ടി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്നത് തുടര്‍ സംഭവങ്ങളാണ്. എന്നാല്‍ പുതുവത്സരത്തില്‍ ജനങ്ങള്‍ക്ക് ഇരുട്ടടിയുമായി രംഗത്തെത്തിയിരിക്കയാണ് ബാര്‍ബര്‍ ഷോപ്പ് ഉടമകളും. ജനുവരി ഒന്നു മുതല്‍ മുടി മുറിക്കുന്നത് ഉള്‍പെടെയുള്ള എല്ലാ സേവനങ്ങള്‍ക്കും ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍. വാര്‍ത്താസമ്മേളനം നടത്തിയാണ് ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. 60 രൂപയുണ്ടായിരുന്ന മുടി മുറിക്കലിന് ഇനി മുതല്‍ 70 രൂപയാവും. 2017 ലും ചാര്‍ജ് കുത്തനെ കൂട്ടിയിരുന്നു.

പുതുക്കിയ ചാര്‍ജ് ഇങ്ങനെയാണ്. ഷേവ് 50 രൂപ, ഫോം ഷേവ് 60 രൂപ, താടി ഡ്രസ്സിംഗ് 60, ഹെയര്‍ കട്ടിംഗ് 70, താടി മോഡലിംഗ് 80, ഹെയര്‍ കട്ടിംഗ് (മോഡലിംഗ്)80, ഹെയര്‍ കട്ടിംഗ് ആന്‍ഡ് ഷേവ് 120, ഹെയര്‍ കട്ടിംഗ് ആന്‍ഡ് ഫോം ഷേവ് 130, ഹെയര്‍ കട്ടിംഗ് ആന്‍ഡ് താടി ഡ്രസ്സിംഗ് 130, ഹെയര്‍ കട്ടിംഗ് ആന്‍ഡ് താടി മോഡലിംഗ് 150, ഹെയര്‍ കട്ടിംഗ് കുട്ടികള്‍ (10 വയസിന് താഴെ) 60, ഹെയര്‍ കട്ടിംഗ് കുട്ടികള്‍ (മോഡലിംഗ്) 70, ഹെയര്‍ കട്ടിംഗ് പെണ്‍കുട്ടികള്‍ 70, ഹെയര്‍ ഡൈ 180, ഹെയര്‍ ഡൈ ആന്‍ഡ് കട്ടിംഗ് 250, ഹെയര്‍ കട്ടിംഗ്, ഷേവ് ആന്‍ഡ് ഡൈ 280, എക്‌സ്‌പോര്‍ട്ട് ഡൈ 280, എക്‌സ്‌പോര്‍ട്ട് ഡൈ ആന്‍ഡ് കട്ടിംഗ് 330 രൂപ.

Barber works charge hiked, Kasaragod, News, Local-News, Business, Press meet, Kerala

നിത്യോപയോഗ സാധനങ്ങളുടെയും തൊഴില്‍ ഉപകരണങ്ങളുടെയും മറ്റും അനിയന്ത്രിതമായ വിലക്കയറ്റം മൂലം പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചാര്‍ജില്‍ നേരിയ വര്‍ധനവ് വരുത്തുന്നതെന്ന് കേരള സ്‌റ്റേറ്റ് ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷ്യന്‍സ് ഭാരവാഹികള്‍ പറഞ്ഞു. കേരളത്തില്‍ മുഴുവനും ഈ നിരക്ക് തന്നെയായിരിക്കും ഈടാക്കാന്‍ പോകുന്നത്.

കേരളത്തില്‍ ബാര്‍ബര്‍മാര്‍ വലിയ പ്രയാസങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ആഡംബര വസ്തുക്കളെന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ഉപയോഗിക്കുന്ന ഒട്ടേറെ സാധനങ്ങള്‍ക്ക് നിയന്ത്രണമില്ലാത്ത വിലയാണ്. അതുകൊണ്ടുതന്നെ ഷോപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ വില വര്‍ധനയല്ലാതെ മറ്റു വഴിയില്ലെന്നും ഭാരവാഹികള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Barber works charge hiked, Kasaragod, News, Local-News, Business, Press meet, Kerala.