Follow KVARTHA on Google news Follow Us!
ad

ഓണ്‍ ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി ഉപരാഷ്ട്രപതിയും; ശരീരഭാരം കുറയ് ക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ട ഗുളികകള്‍ വാങ്ങാന്‍ ശ്രമിച്ച് അമളി പറ്റി, ഇടപാടിനെ തുടര്‍ന്ന് നഷ്ടമായത് 1230 രൂപ

ഓണ്‍ ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി ഉപരാഷ്ട്രപതിയും, ശരീരഭാരം കുറയ് ക്കാന്‍ സഹായിക്കുമെന്ന് New Delhi, News, Business, Online Registration, Advertisement, Friends, Rajya Sabha, National,
ന്യൂഡല്‍ഹി: (www.kvartha.com 30.12.2017) ഓണ്‍ ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി ഉപരാഷ്ട്രപതിയും, ശരീരഭാരം കുറയ് ക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെട്ട ഗുളികകള്‍ വാങ്ങാന്‍ ശ്രമിച്ച് അമളി പറ്റിയിട്ടുണ്ടെന്നും ഇടപാടിനെ തുടര്‍ന്ന് തനിക്ക് നഷ്ടമായത് 1230 രൂപയാണെന്നുമുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

രാജ്യസഭയില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് തനിക്കുണ്ടായ അനുഭവം അദ്ദേഹം പങ്കുവച്ചത്. ഉപരാഷ്ട്രപതിയായതിന്റെ തൊട്ടടുത്ത ദിവസം 28 ദിവസത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കുമെന്ന് ഉറപ്പു നല്‍കുന്നതായി കാണിക്കുന്ന ഒരു പരസ്യം ശ്രദ്ധയില്‍പെടുകയുണ്ടായി. തുടര്‍ന്ന് പരസ്യത്തെ കുറിച്ച് എന്റെ ചില സുഹൃത്തുക്കളോട് സംസാരിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ തന്നെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.

When VP Venkaiah Naidu was fooled by fake weight-loss advertisement, New Delhi, News, Business, Online Registration, Advertisement, Friends, Rajya Sabha, National

പരസ്യത്തില്‍ പറയുന്നതൊന്നും പ്രാവര്‍ത്തികമല്ലെന്ന് പറഞ്ഞാണ് അവര്‍ തന്നെ നിരുത്സാഹപ്പെടുത്തിയത്. എന്നാല്‍ അവരുടെ വാക്കുകള്‍ ചെവികൊള്ളാതെ പരസ്യത്തില്‍ ആകൃഷ്ടനായ താന്‍ 1230 രൂപ നല്‍കി ഗുളികകള്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഗുളികകള്‍ക്ക് പകരം മറ്റൊരു ഒഴിഞ്ഞ പെട്ടിയാണ് തനിക്ക് ലഭിച്ചതെന്നും ഗുളികകള്‍ ലഭിക്കണമെങ്കില്‍ 1000 രൂപകൂടി അടയ്ക്കണമെന്നുമായിരുന്നു പെട്ടിയില്‍ ഉണ്ടായിരുന്ന നിര്‍ദേശമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇക്കാര്യം ഉപഭോക്തൃ കാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അവര്‍ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തില്‍ അമേരിക്കയില്‍നിന്നുള്ള പരസ്യമായിരുന്നു അതെന്ന് മനസിലാക്കാന്‍ സാധിച്ചു. ഏതു രാജ്യത്തു നിന്നുള്ളതായാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: When VP Venkaiah Naidu was fooled by fake weight-loss advertisement, New Delhi, News, Business, Online Registration, Advertisement, Friends, Rajya Sabha, National.