Follow KVARTHA on Google news Follow Us!
ad

പെമ്പിളൈ ഒരുമയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശം; എം എം മണിക്കെതിരെയുള്ള കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

മൂന്നാറിലെ പെമ്പിളൈ ഒരുമയ്‌ക്കെതിരെയുള്ള വൈദ്യുതി മന്ത്രി എം.എം. മണിയുടെ New Delhi, News, Justice, Supreme Court of India, Complaint, Molestation, National,
ന്യൂഡല്‍ഹി: (www.kvartha.com 01.09.2017) മൂന്നാറിലെ പെമ്പിളൈ ഒരുമയ്‌ക്കെതിരെയുള്ള വൈദ്യുതി മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിടാന്‍ തീരുമാനം. ചീഫ് ജസ്റ്റിസാണ് പരാതി ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഇതിനായി മണിക്കെതിരെ പരാതിക്കാരന്‍ പുതിയ ഹര്‍ജി ഭരണഘടനാ ബെഞ്ചിനു മുന്നില്‍ സമര്‍പ്പിക്കണം.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ മാനഭംഗത്തിന് ഇരയായ അമ്മയേയും മകളേയും മന്ത്രിയായിരിക്കെ സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്‍ അപമാനിച്ച കേസിനൊപ്പമായിരിക്കും ഇതും പരിഗണിക്കുക.

Remarks against Pembilai Orumai: SC transfers complaint against minister Mani to Administrative Bench, New Delhi, News, Justice, Supreme Court of India, Complaint, Molestation, National

ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ മോശം പരാമര്‍ശം നടത്തുന്നതും, അതിനെതിരായ പരാതികളില്‍ നിയമ പരിരക്ഷ കൊടുക്കുന്നതിലെ ഔചിത്യവുമായിരിക്കും കോടതി പ്രധാനമായും പരിശോധിക്കുക.

ഇക്കഴിഞ്ഞ ഏപ്രിലില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.എം.തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ എം.എം.മണി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. അശ്ലീലച്ചുവയുള്ള പരാമര്‍ശമാണ് മന്ത്രി നടത്തിയത്. പെമ്പിളൈ ഒരുമയുടെ സമരകാലത്ത് സമീപത്തെ കാട്ടില്‍വച്ച് നടന്നതൊന്നും പറയുന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. പ്രസംഗത്തില്‍ മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന കെ.സുരേഷ് കുമാറിനെയും വ്യക്തിപരമായി ആക്ഷേപിച്ചിരുന്നു.

സംഭവം വിവാദമായതോടെ വനിതാ കമ്മിഷന്‍ അംഗം ഡോ.ജെ.പ്രമീളാദേവി ഇതേക്കുറിച്ച് അന്വേഷിക്കാനും കേസെടുക്കാനും ഇടുക്കി ജില്ലാ പോലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. എന്നാല്‍ മണിക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്.

വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കണമെന്നും മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി ഇക്കഴിഞ്ഞ ജൂണില്‍ ഹൈക്കോടതി തള്ളിയിരുന്നു. മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം രൂപീകരിക്കുന്നതു നല്ല കാര്യവും മികച്ച പൊതുനയവുമാണെന്നു പറഞ്ഞ കോടതി, മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തില്‍പെട്ട കാര്യമായതിനാല്‍ കോടതിക്ക് ഇക്കാര്യം നിര്‍ദേശിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ഡെല്‍ഹി- കാന്‍പുര്‍ ദേശീയ പാതയില്‍ അമ്മയും പതിമൂന്നുകാരി മകളും കൂട്ടമാനഭംഗത്തിന് ഇരയായ സംഭവം സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാകാമെന്ന അസം ഖാന്റെ ആരോപണമാണ് വിവാദത്തിലായത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ബന്ദിയാക്കിയശേഷമാണ് അക്രമികള്‍ അമ്മയേയും മകളേയും മാനഭംഗപ്പെടുത്തിയത്.

എന്നാല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന എതിര്‍പാര്‍ട്ടികളാണു സമാജ്വാദി പാര്‍ട്ടിയെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നായിരുന്നു അസംഖാന്റെ പരാമര്‍ശം. തുടര്‍ന്ന് അസം ഖാന് സുപ്രീം കോടതി നോട്ടീസ് അയക്കുകയായിരുന്നു.

Also Read:
മുപ്പത്തൊന്ന് വാറണ്ട് പ്രതികള്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Remarks against Pembilai Orumai: SC transfers complaint against minister Mani to Administrative Bench, New Delhi, News, Justice, Supreme Court of India, Complaint, Molestation, National.