Follow KVARTHA on Google news Follow Us!
ad

പ്ര​വാ​ച​ക​ൻ ഇ​ബ്രാ​ഹീ​മി​​​​​​െൻറ ജീ​വി​ത​സ്​​മ​ര​ണ​ക​ൾ അ​യ​വി​റ​ക്കി വി​ശ്വാ​സി​ക​ൾ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കുന്നു

പ്ര​വാ​ച​ക​ൻ ഇ​ബ്രാ​ഹീ​മി​​​​​​െൻറ ജീ​വി​ത​സ്​​മ​ര​ണ​ക​ൾ അ​യ​വി​റ​ക്കി ലോ​ക​മെ​ങ്ങു​മു​ള്ള വി​ശ്വാ​സി​ക​ൾKozhikode, News, Mosque, Visit, House Wife, House, Children, Kerala,
കോ​ഴി​ക്കോ​ട്​: (www.kvartha.com 01.09.2017) പ്ര​വാ​ച​ക​ൻ ഇ​ബ്രാ​ഹീ​മി​​​​​​െൻറ ജീ​വി​ത​സ്​​മ​ര​ണ​ക​ൾ അ​യ​വി​റ​ക്കി വി​ശ്വാ​സി​ക​ൾ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കുന്നു. അ​രു​താ​യ്​​മ​ക​ളോ​ട്​ ക​ല​ഹി​ച്ച്​ അ​നീ​തി​ക്കും ഏ​കാ​ധി​പ​ത്യ​ത്തി​നു​മെ​തി​രെ ദൈ​വ​മാ​ർ​ഗ​ത്തി​ൽ നി​ല​കൊ​ണ്ട ആളാണ് പ്ര​വാ​ച​ക​ൻ ഇ​ബ്രാ​ഹീം .

സര്‍വ്വ ശക്തന്റെ ഇച്ഛയനുസരിച്ച് ഏക മകനായ ഇസ്മാഈലിനെ ബലി നല്‍കാന്‍ സന്നദ്ധത കാണിച്ച ഇബ്രാഹിം നബിയുടെ ആ ത്യാഗ സന്നദ്ധത തന്നെയാണ് ബലി പെരുന്നാളിന്റെ ഏറ്റവും വലിയ പ്രത്യേകത. ച​രി​ത്ര​പു​രു​ഷ​നാ​യ ഇ​ബ്രാ​ഹീം ന​ബി​യു​ടെ ത്യാ​ഗ​പൂ​ർ​ണ​മാ​യ ജീ​വി​ത​വും അ​ദ്ദേ​ഹം നേ​രി​ടേ​ണ്ടി​വ​ന്ന ക​ടു​ത്ത ദൈ​വി​ക​പ​രീ​ക്ഷ​ണ​ങ്ങ​ളും അ​നു​സ്​​മ​രി​ച്ച്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ മ​ക്ക​യി​ൽ ഹ​ജ്ജ്​ ക​ർ​മം നി​ർ​വ​ഹി​ക്കു​േ​മ്പാ​ൾ​ ത​ന്നെ​യാ​ണ്​ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്.


പ്രമുഖ മതപണ്ഡിതന്‍മാര്‍ വിശ്വാസികള്‍ക്ക് പെരുന്നാള്‍ സന്ദേശം നല്‍കി.
സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റത്തെ ലൗജിഹാദായി ചിത്രീകരിക്കരുതെന്ന് തിരുവനന്തപുരം പാളയം ഇമാം പറഞ്ഞു. മുത്തലാഖ് കേസിലെ വിധി ഏക സിവിൽ കോഡിലേക്കുള്ള കച്ചവടമാക്കരുതെന്നും മതപണ്ഡിതരുമായി ആലോചിച്ച ശേഷം വേണം നിയമനിർമാണം ആരംഭിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോഴിക്കോട് മര്‍ക്കസ് ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് റഊഫ് സഖാഫി നേതൃത്വം നല്‍കി. മലപ്പുറം എടവണ്ണപ്പാറയില്‍ നടന്ന ഈദ്ഗാഹിന് ജമാ അത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീര്‍ ടി.ആരിഫലി നേതൃത്വം നല്കി.

പൊന്നാനി വലിയ ജുമാ അത്ത് പള്ളിയില്‍ നടന്ന പെരുന്നാള് നമസ്കാരത്തിന് അബ്ദുള്ള ബാഖവി ഇയ്യാട് നേതൃത്വം നല്‍കി. പൊന്നാനിയില്‍ നടന്ന സംയുക്ത ഈദ് ഗാഹിന് അബ്ദുള്‍ ഹഖീം നദ് വിയാണ് നേതൃത്വം നല്‍കിയത്.

കാസര്‍കോട് മാലിക് ദിനാര്‍ ജുമാ മസ്ജിദില്‍ മജീദ് ബാഖവിയും കണ്ണൂര്‍ യൂണിറ്റി സെന്ററില്‍ യു.പി സിദ്ദീഖ് മാസ്റ്ററും പെരുന്നാള്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കല്‍പ്പറ്റ ടൗണ്‍ ജുമാ മസ്ജിദിലും പാലക്കാട് സിറ്റി ജുമാ മസ്ജിദിലും നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

വിശ്വാസികള്‍ ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലും പങ്കുകൊണ്ടു. വിശ്വാസികള്‍ പരസ്പരം കെട്ടിപ്പുണര്‍ന്നും കൈകൊടുത്തും ഈദ് ആശംസകള്‍ അറിയിച്ചു. പിന്നീട് ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തി.

വീടുകളില്‍ വിഭവ സമൃദ്ധമായ ബിരിയാണിയും മധുരപലഹാരങ്ങളും ഒരുക്കി സ്ത്രീകള്‍ വിരുന്നുകാരെ വരവേറ്റു. മൊഞ്ചത്തിമാര്‍ കൈകളില്‍ മൈലാഞ്ചി അണിഞ്ഞും പുതുവസ്ത്രങ്ങള്‍ ധരിച്ചും ബലി പെരുന്നാളിനെ വരവേറ്റു.

Also Read:
കാസര്‍കോട് സ്വദേശി മുംബൈയില്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muslim world celebrated Bali Perunnal, Kozhikode, News, Mosque, Visit, House Wife, House, Children, Kerala.