Follow KVARTHA on Google news Follow Us!
ad

ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസം മേഖലയ്ക്ക് വേണ്ടിയെന്ന് എക്‌സൈസ് മന്ത്രി

സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസം മേഖലയ്ക്ക് വേണ്ടിയെന്ന് എക്‌സൈസ് Thiruvananthapuram, News, school, V. M.Sudheeran, Criticism, Facebook, Protesters, Kerala,
തിരുവനന്തപുരം: (www.kvartha.com 01.09.2017) സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസം മേഖലയ്ക്ക് വേണ്ടിയെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. നേരത്തെ 200 മീറ്ററായിരുന്നു ദൂരപരിധി. എന്നാല്‍ പഴയത് പുന:സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.

ദൂരപരിധി 50 മീറ്ററാക്കാനുള്ള ചട്ടം ഭേദഗതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ എന്നിവയില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധിയില്‍ ബാറുകളാകാമെന്നായിരുന്നു ഉത്തരവ്. കള്ളുഷാപ്പുകള്‍ക്ക് ഇത് 400 മീറ്ററാണ്. ഗേറ്റില്‍നിന്ന് ഗേറ്റിലേക്കുള്ള അകലമാണ് കണക്കാക്കുക.

Minimum distance limit of bars reduced from 200m to 50m, Thiruvananthapuram, News, School, V. M.Sudheeran, Criticism, Facebook, Protesters, Kerala

ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തന്നെ തുടരും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവിറങ്ങിയത്. ചട്ടം ഭേദഗതിക്കുശേഷമായിരിക്കും ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ഫോര്‍ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകള്‍ക്ക് 2011 വരെ 50 മീറ്റര്‍ അകലം പാലിച്ചാല്‍ മതിയായിരുന്നു. 

പ്രതിഷേധത്തെത്തുടര്‍ന്നാണ് പിന്നീട് ഫോര്‍ സ്റ്റാറിനും ഫൈവ് സ്റ്റാറിനും 200 മീറ്റര്‍ അകലമെന്ന മാനദണ്ഡം കൊണ്ടുവന്നത്. ഇതാണ് വീണ്ടും 50 മീറ്ററായി കുറയ്ക്കുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ നിരവധി ബാറുകള്‍ക്കാണ് ലൈസന്‍സ് ലഭിക്കാന്‍ പോകുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ദൂരപരിധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജൂലായ് 27ന് എക്‌സൈസ് കമ്മിഷണര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ ആരോപിച്ചു. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, എസ്-എസ് ടി കോളനികള്‍ക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റര്‍ ദൂരപരിധിയില്‍ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമാണ്.

കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും തുടര്‍ നടപടികളും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും. ജനങ്ങള്‍ക്കൊപ്പമല്ല മറിച്ച്, വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ക്കും ഭൂമാഫിയയ്ക്കും മദ്യമുതലാളിമാര്‍ക്കും ഒപ്പമാണ് ഈ സര്‍ക്കാര്‍ എന്നത് വളരെ വ്യക്തമാണെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ സുധീരന്‍ കുറിച്ചു.

Also Read:
മുപ്പത്തൊന്ന് വാറണ്ട് പ്രതികള്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Minimum distance limit of bars reduced from 200m to 50m, Thiruvananthapuram, News, School, V. M.Sudheeran, Criticism, Facebook, Protesters, Kerala.